പൊതു സ്ഥലങ്ങളില്‍ നടാനായി തയാറാക്കിയ തൈകള്‍ നശിച്ചു സര്‍ക്കാര്‍ ഫണ്ട് പ്ാഴാക്കി പടിഞ്ഞാറത്തറ പഞ്ചായത്ത്
പടിഞ്ഞാറത്തറ: പരിസ്ഥിതി ദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ നടാനായി തയാറാക്കിയ വൃക്ഷത്തൈകള്‍ നശിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബാങ്കുകുന്നിലാണ് ആയിരക്കണക്കിന് തൈകള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുന്നത്.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം തയാറാക്കിയ വിവിധയിനം തൈകളാണ് അധികൃതരുടെ അനാസ്ഥകാരണം നശിച്ചത്.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിക്കാനായിട്ടാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് 5,000 തൈകള്‍ തയാറാക്കാന്‍ തീരുമാനിച്ചത്. 16 വാര്‍ഡുകളിലും ഇതിനായി എ.ഡി.എസുമാരുടെ കീഴില്‍ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കുകയും ചെയ്തു. വനം വകുപ്പുമായി സഹകരിച്ച് സമാഹരിച്ച തൈകളാണ് ഇതിനായി വിനിയോഗിച്ചത്.
മുള, മഹാഗണി, കുന്നി, വാക തുടങ്ങിയ തൈകള്‍ തെഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കൂടുകളില്‍ വെച്ചുപിടിപ്പിച്ച ശേഷം പരിസ്ഥിതി ദിനത്തില്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനായി ചെലവുവരുന്ന തുകയും പഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാല്‍ പരിസ്ഥിതി ദിനം കഴിഞ്ഞ് രണ്ടരമാസം പിന്നിട്ടിട്ടും നട്ടുപിടിപ്പിക്കാതെ നിരവധി തൈകളാണ് പലയിടങ്ങളിലായിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് വനവല്‍ക്കരണത്തിന് ഈ ദുരവസ്ഥ. തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന് പുറമെ ഇവയുടെ തുടര്‍ സംരക്ഷണവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചായത്താണ് പരിസ്ഥിതി ദിനവും ആഘേഷവും കഴിഞ്ഞതോടെ അവശേഷിക്കുന്ന തൈകള്‍ പോലും നട്ടുപിടിപ്പിക്കാതെ സര്‍ക്കാര്‍ ഫണ്ട് പാഴാക്കിയത്.
നട്ടുപിടിപ്പിച്ച തൈകളാവട്ടെ സംരകാക്ഷിക്കപ്പെടാതെ നാശത്തിന്റെ വക്കിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."