HOME
DETAILS

എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു

  
July 01, 2026 | 10:13 AM

El Nio Crisis Agriculture Minister seeks special financial assistance for Kerala new schemes announced for the agricultural sector

തിരുവനന്തപുരം: എല്‍-നിനോ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍, മാഡന്‍ജൂലിയന്‍ ഓസിലേഷന്‍ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിയമസഭയില്‍ അറിയിച്ചു.

പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ അസാധാരണമായ ചൂട് വര്‍ധനവാണ് എല്‍-നിനോ പ്രതിഭാസത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തില്‍ തിരുവാതിര ഞാറ്റുവേല സമയത്തുപോലും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാത്രിയിലും സമാന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 20 മുതല്‍ 42 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരുമായി ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും, എല്‍നിനോയുടെ ആഘാതം എല്ലാ ജില്ലകളിലും അനുഭവപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെയും വനിതകളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ലാബുകളില്‍ പരിശോധിച്ച 1,268 പച്ചക്കറി സാമ്പിളുകളില്‍ 51 എണ്ണത്തില്‍ അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. ഇത് ഗൗരവകരമായ സാഹചര്യമാണെന്നും വിഷരഹിത ഭക്ഷ്യോല്‍പ്പാദനവും ആരോഗ്യകരമായ കാര്‍ഷിക രീതികളും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ തരിശുനിലങ്ങളും മാപ്പ് ചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതി കൃഷിവകുപ്പ് തയ്യാറാക്കുകയാണെന്നും വിവിധ വകുപ്പുകളുടെ സഹകരണം ഇതിനായി തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി 'കതിര്‍' പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹെറിറ്റേജ് ആന്‍ഡ് ഇന്നവേഷന്‍ ഫോര്‍ റൂറല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന പേരിലുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കും. കതിര്‍ ക്ലബ്ബുകള്‍, നോഡല്‍ അധ്യാപകര്‍, പരിശീലന പരിപാടികള്‍, വിത്തും വളവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. ഭാവിയില്‍ കാര്‍ബണ്‍ ക്രെഡിറ്റും പ്രത്യേക മാര്‍ക്കറ്റിങ് സംവിധാനങ്ങളും പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടന 2026നെ അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഞ്ചുവര്‍ഷം നീളുന്ന 'കൃഷി സഖി' പദ്ധതി കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. വനിതാ കര്‍ഷകരെ ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവര്‍ധന, വിപണനം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്ര പദ്ധതിയാണിത്.

സംസ്ഥാനത്തെ എല്ലാ മണ്ണ് പരിശോധനാ ലാബുകളെയും ഡിജിറ്റലായി ബന്ധിപ്പിച്ച് സാര്‍വത്രിക സോയില്‍ ടെസ്റ്റിങ് സംവിധാനം നടപ്പാക്കുമെന്നും, പ്രളയവും വരള്‍ച്ചയും മൂലമുണ്ടാകുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടം പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രോപ്പിക്കല്‍ മേഖലകളില്‍ എക്‌സോട്ടിക് ഫലവിളകള്‍, കയറ്റുമതി സാധ്യതകള്‍, കോള്‍ഡ് ചെയിന്‍, വെയര്‍ഹൗസിങ് സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കും. കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും കര്‍ഷകരെ സംരക്ഷിക്കാനും കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'മാതാപിതാക്കളെയും ഗുരുവിനെയും ദൈവത്തെയും പോലെ അന്നം നല്‍കുന്ന കര്‍ഷകനെയും ചേര്‍ത്തുനിര്‍ത്തേണ്ട സമയമാണിത്. മണ്ണിന്റെ മണവും വിയര്‍പ്പിന്റെ ഗന്ധവുമുള്ള കര്‍ഷകനെ ചേര്‍ത്തുപിടിച്ചാണ് കേരള സര്‍ക്കാരും കൃഷിവകുപ്പും മുന്നോട്ട് പോകുന്നത്,' എന്നും മന്ത്രി പറഞ്ഞു.

Agriculture Minister T. Siddique informed the Assembly that the state has requested special financial assistance from the Central Government. The request comes as climate phenomena like El Niño, Indian Ocean Dipole, and Madden-Julian Oscillation are severely affecting Kerala's agricultural sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  3 hours ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  3 hours ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  3 hours ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  3 hours ago
No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  4 hours ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  4 hours ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  5 hours ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  5 hours ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  5 hours ago