HOME
DETAILS

അക്രമബാധിത പ്രദേശങ്ങള്‍ ബി.ജെ.പി കേന്ദ്രസംഘം സന്ദര്‍ശിച്ചു

  
backup
September 18 2016 | 01:09 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

കണ്ണൂര്‍: മേഖലയിലെ അക്രമബാധിത പ്രദേശങ്ങള്‍ ബിജെപി കേന്ദ്ര നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. എം.പിമാരായ ഭൂപേന്ദ്ര യാദവ്, നളിന്‍കുമാര്‍ കട്ടീല്‍, അനന്തകുമാര്‍ ഹെഗ്‌ഡേ, അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരടങ്ങിയ സംഘമാണു സന്ദര്‍ശിച്ചത്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ പോലും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അക്രമം തടയാന്‍ പൊലിസിന് കഴിയുന്നില്ലെങ്കില്‍ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബി.ജെ.പിക്ക് മറ്റു വഴികള്‍ തേടേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.പിണറായി പുത്തന്‍കണ്ടത്തെ മാറോളി പ്രേംജിത്തിന്റെ വീട്, കൂത്തുപറമ്പ് പാതിരിയാട് കഴിഞ്ഞയാഴ്ച വെട്ടേറ്റ നവജിത്ത്, അക്രമത്തിനിരയായ മഹിളാ മോര്‍ച്ച ജില്ലാ നേതാവ് ലസിത പാലക്കല്‍, ആറാം ക്ലാസുകാരി ശിവദ എന്നിവരെയാണു തലശേരി മേഖലയില്‍ സംഘം സന്ദര്‍ശിച്ചത്.
തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട മാവില ബിനീഷിന്റെ വീട്ടിലും പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് അന്നൂരിലെ സി.കെ രാമചന്ദ്രന്റെ വീടും സംഘം സന്ദര്‍ശിച്ചു.മുഴക്കുന്നില്‍ വീട്ടില്‍കയറി ആക്രമിച്ച രാഹുല്‍-രമ്യ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക്, എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍, ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാര്‍, മോഹനന്‍ മാനന്തേരി ,അഡ്വ. വി. രത്‌നാകരന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇന്നു തിരുവനന്തപുരത്തെത്തി ഗവര്‍ണര്‍ക്കു മെമ്മോറാണ്ടം നല്‍കുമെന്നു സംഘം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago