മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ്
തിരുവനന്തപുരം: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ്. തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു 13കാരിയായ മകളുടെ നേരെ അയല്‍വാസിയുടെ ആക്രമണമുണ്ടായത്.
40 വയസുകാരനായ പ്രതി പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നത് കണ്ട മറ്റൊരാള്‍ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിയെത്തിയ പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് നേരില്‍ കണ്ടു. ഉടന്‍ തന്നെ സമീപത്തുണ്ടായ മരക്കഷ്ണം ഉപയോഗിച്ച് പ്രതിയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു.
എന്നാല്‍, താന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയുടെ അച്ഛന്‍ അക്രമിക്കുകയുമായിരുന്നുമെന്നുമായിരുന്നു പ്രതി പൊലിസില്‍ മൊഴി നല്‍കിയത്. ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് പെണ്‍കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്‌യുകയും ചെയ്തിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് സത്യം പുറത്തുവന്നത്.
കേസില്‍ മജിസ്ട്രേറ്റ് പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുമെന്നും പൊലിസ് വ്യക്തമാക്കി.
അതിനിടെ, പിതാവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
a father in thiruvananthapuram was arrested after attacking a neighbour who was later booked under the pocso act for allegedly attempting to sexually assault his 13-year-old daughter. the court is set to hear the father's bail plea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."