HOME
DETAILS

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

  
July 02, 2026 | 11:05 AM

Retired Police SI arrested for forcibly taking away and sexually assaulting an 11-year-old girl who had gone out to play

കണ്ണൂര്‍: കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍. പരിയാരം കാപ്പുങ്ങല്‍ സ്വദേശി ഇ.വി. ഗോപിനാഥന്‍ (62) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

മഴയെ തുടര്‍ന്ന് സ്‌കൂളിന് അവധിയായതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഗോപിനാഥന്‍ കുട്ടിയെ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ വീടിന് സമീപം നാട്ടുകാര്‍ തടിച്ചുകൂടുകയും വിവരം അറിഞ്ഞ് പൊലിസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു.

ഭയം കാരണം ആദ്യം സംഭവത്തെക്കുറിച്ച് ഒന്നും പറയാതിരുന്ന പെണ്‍കുട്ടി പിന്നീട് താന്‍ പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയതോടെയാണ് ഗോപിനാഥനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരിയാരം പൊലിസ് അന്വേഷണം തുടരുകയാണ്.

A retired police SI was arrested on a complaint that he forcibly took an 11-year-old girl who had gone out to play to his house and sexually assaulted her. E.V. Gopinathan (62), a native of Kappungal, Pariyaram, was arrested under the POCSO Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  2 hours ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  3 hours ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  3 hours ago
No Image

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Kerala
  •  3 hours ago
No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  4 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  5 hours ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  5 hours ago