HOME
DETAILS

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

  
July 02, 2026 | 12:05 PM

Relief for Bengaluru Malayalis service of 8 special trains to Kerala extended until the end of August

തിരുവനന്തപുരം: സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തെ ജൂലൈ അവസാനം വരെയും ഓഗസ്റ്റ് ആദ്യവാരം വരെയും പ്രഖ്യാപിച്ചിരുന്ന സര്‍വീസുകളാണ് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചത്.

ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന 07313 ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യല്‍ ഓഗസ്റ്റ് 30 വരെയും, തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന 07314 കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ ഓഗസ്റ്റ് 31 വരെയും സര്‍വീസ് നടത്തും.

തിങ്കളാഴ്ചകളില്‍ ഓടുന്ന 06523 എസ്എംവിറ്റി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഓഗസ്റ്റ് 31 വരെയും, ചൊവ്വാഴ്ചകളിലെ 06524 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിറ്റി ബെംഗളൂരു സ്‌പെഷ്യല്‍ സെപ്റ്റംബര്‍ 1 വരെയും നീട്ടി.

ബുധനാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന 06547 എസ്എംവിറ്റി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ഓഗസ്റ്റ് 26 വരെയും, വ്യാഴാഴ്ചകളിലെ 06548 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിറ്റി ബെംഗളൂരു സ്‌പെഷ്യല്‍ ഓഗസ്റ്റ് 27 വരെയും സര്‍വീസ് നടത്തും.

വെള്ളിയാഴ്ചകളില്‍ ഓടുന്ന 06555 എസ്എംവിറ്റി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ഓഗസ്റ്റ് 28 വരെയും, ഞായറാഴ്ചകളിലെ 06556 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിറ്റി ബെംഗളൂരു സ്‌പെഷ്യല്‍ ഓഗസ്റ്റ് 30 വരെയും സര്‍വീസ് നടത്തും.

ഈ ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

South Western Railway has extended the service of eight special trains to Kerala until the end of August. The services, which were earlier announced till the end of July and the first week of August, have been extended by one more month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

Kerala
  •  3 hours ago
No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  3 hours ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  3 hours ago
No Image

വ്യാപകമായ മഴ ലഭിച്ചു; കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

Kerala
  •  3 hours ago
No Image

യുഎഇയിലെ വേനൽക്കാല യാത്രകൾ കുറഞ്ഞ ബജറ്റിൽ ഒതുക്കണോ? ചെലവ് കുറയ്ക്കാൻ ഇതാ ചില 'സ്മാർട്ട്' യാത്രാ നുറുങ്ങുകൾ

uae
  •  4 hours ago
No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  4 hours ago
No Image

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  4 hours ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  4 hours ago