HOME
DETAILS

ന്യൂയോര്‍ക്കില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

  
April 05 2024 | 17:04 PM


Earthquake of magnitude 4.8 jolts New York City


അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കന്‍ സമയം രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലും നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ തെരുവില്‍ ഇറങ്ങി നിന്നതായാണ് റിപ്പോര്‍ട്ട്.


സംഭവത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ നഗരത്തിലുടനീളം സൈറണുകള്‍ മുഴക്കിയിരുന്നു. ഭൂകമ്പത്തെക്കുറിച്ച് മേയര്‍ എറിക് ആഡംസിനെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫാബിന്‍ ലെവി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും, എന്തെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് വിലയിരുത്തി വരികയാണെന്നും ഫാബിന്‍ ലെവി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  18 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  18 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  18 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  18 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  18 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  18 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  18 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago