HOME
DETAILS

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

  
July 05, 2026 | 4:58 AM

Pune groom-to-be murder Crucial details emerge the accused refuse to undergo a lie detector test-new

പൂനൈ: പ്രതിശ്രുത വരന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കവേ നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍. കേസില്‍ നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തില്‍ പ്രതികള്‍ കോടതിയില്‍ എതിര്‍പ്പറിയിച്ചു. നേരത്തെ സിയ സമ്മതം പറഞ്ഞതായതാണ് പൊലീസ് വിവരം നല്‍കിയത്. എന്നാല്‍ ഇരുപ്രതികളും കോടതിയില്‍ സമ്മതമല്ലെന്ന് അറിയിച്ചു. പ്രതികളുടെ സമ്മതമില്ലാതെ നുണ പരിശോധന നടത്താന്‍ കഴിയില്ല. സിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അശ്ലീല ആഗ്യം കാണിച്ചിട്ടില്ലെന്നും, മുറിവുണ്ടായ വിരല്‍ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും പിതാവ് പ്രവീണ്‍ ഗോയല്‍ വിശദീകരിച്ചു.

അതേസമയം പൂനെയില്‍ പ്രതിശ്രുത വരന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിവാഹത്തിന് സിയ ഗോയല്‍ എതിരായിരുന്നു എന്ന് വ്യക്തമാവുന്ന ചാറ്റ് ആണ് പുറത്തുവന്നത്. വിവാഹ ചടങ്ങുകള്‍ക്ക് പോകാനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനായി തിരിച്ചറിയല്‍ രേഖ ചോദിക്കുന്നതാണ് ചാറ്റ്. ഒരിക്കലും വിവാഹം നടക്കില്ലെങ്കിലും രേഖകള്‍ അയക്കു എന്ന് സിയ ചാറ്റില്‍ പറയുന്നുണ്ട്.

എന്നാല്‍ കോടതിയില്‍ കേസ് തോറ്റ് പോവാതിരിക്കാന്‍ തെളിവുകളാണ് വേണ്ടത്. ദൃക്‌സാക്ഷിയോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുക പൊലീസിന് വെല്ലുവിളിയാണ്. ലോഹഗഡ് കോട്ടയിലേക്ക് മുംഖം മറച്ച് എത്തുന്ന ചേതന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി തന്നെയെനന് തെളിയിക്കാന്‍ ഫൊറന്‍സിക് ഗേറ്റ് അനാലിസിസും നടത്തിയിരുന്നു. പ്രതികളെ കോട്ടയിലേക്ക് എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. എങ്ങനെ കൊല നടത്തിയെന്ന് പ്രതികള്‍ കാണിച്ച് കൊടുത്തു. ചേതന്‍ ചൌധരി സംഭവ സമയം ധരിച്ച വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  2 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  2 hours ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  2 hours ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  3 hours ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  3 hours ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  3 hours ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  3 hours ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  3 hours ago
No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  4 hours ago
No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  4 hours ago