HOME
DETAILS

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

  
July 05, 2026 | 5:37 AM

After blending ethanol with petrol the Centre plans to blend biofuel into diesel the proposed additive is isobutanol

ന്യൂഡല്‍ഹി: ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.  നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡീസലില്‍ രണ്ട് ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ ചേര്‍ത്തുള്ള പരീക്ഷണത്തിന് തുടക്കമായിട്ടുണ്ട്. ഇതിനുപിന്നാലെ ഡീസലില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 

എഥനോള്‍ നേരിട്ട് ഡീസലില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളില്‍ നിന്നും ഐസോബ്യൂട്ടനോള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇത് ഡീസലിന് പകരമുള്ള മികച്ചൊരു ഇന്ധനമായി മാറുമെന്നും ഊര്‍ജ്ജസ്വയംപര്യാപ്തതയിലേക്കും പുകമലിനീകരണം കുറയ്ക്കുന്നതിലേക്കുമുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ എഥനോള്‍ മിശ്രിത പദ്ധതിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളെയും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം തള്ളി. എഥനോള്‍ ഉത്പാദനം അമിതമായി ജലവിഭവങ്ങള്‍ നശിപ്പിക്കുന്നുണ്ടെന്നോ, വാഹന എഞ്ചിനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നുണ്ടെന്നോ, ഇന്‍ഷുറന്‍സും വാറന്റിയും ഇല്ലാതാക്കുന്നുണ്ടെന്നോ ഉള്ള വാദങ്ങള്‍ മന്ത്രാലയം നിഷേധിച്ചു. 

ഈ പദ്ധതി കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. 2025 ഡിസംബറോടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുക എന്ന ലക്ഷ്യം ഇന്ത്യ സമയപരിധിക്കും മുന്‍പേ കൈവരിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ ബയോഫ്യുവല്‍ പദ്ധതിയിലൂടെ 1.9 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാനും അസംസ്‌കൃത എണ്ണ ഇറക്കുമതിയും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കാനും കര്‍ഷകരുടെ വരുമാന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  2 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  2 hours ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  2 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  2 hours ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  2 hours ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  3 hours ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  3 hours ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  3 hours ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  3 hours ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  3 hours ago