HOME
DETAILS

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

  
July 05, 2026 | 8:29 AM

Post of Deputy Leader of the Opposition Not stepping back even an inch CPI levels sharp criticism against Pinarayi and the CPM

കാസര്‍കോട്: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തര്‍ക്കം ഇടതുമുന്നണിക്കുള്ളില്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍. പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന നിലപാടില്‍ നിന്ന് സി.പി.ഐ ഒരടി പോലും പിന്നോട്ടില്ലെന്നും, ഇക്കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം എല്‍.ഡി.എഫ് മുന്നണിക്കുള്ളില്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും ബജറ്റ് അവതരിപ്പിച്ചിട്ടും ഇതുവരെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാത്തത് ചൂണ്ടിക്കാട്ടിയ സുനീര്‍, തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനരീതിയിലും നിലപാടുകളിലും മാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. പി.എം.ശ്രീ പദ്ധതി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സി.പി.ഐ നേരത്തേ തന്നെ മുന്നറിയിപ്പുകളും അഭിപ്രായങ്ങളും അറിയിച്ചിരുന്നുവെന്നും, അവ ഗൗരവമായി പരിഗണിച്ചിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ഇന്നത്തെ സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഘട്ടങ്ങളില്‍ സി.പി.ഐ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാനോ അവയ്ക്ക് വേണ്ട പ്രാധാന്യം നല്‍കാനോ സി.പി.എം തയ്യാറാകാത്തതാണ് മുന്നണിക്കുള്ളിലെ പ്രധാന പ്രശ്‌നമെന്ന് സുനീര്‍ കുറ്റപ്പെടുത്തി. മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന രാഷ്ട്രീയ സംസ്‌കാരം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവി എന്നത് 'അടഞ്ഞ അധ്യായം' ആണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, ആ നിലപാടിന് കീഴടങ്ങാന്‍ സി.പി.ഐ തയ്യാറല്ലെന്ന് സുനീര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ പറയുന്നത് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ അതോ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തിന് കാരണം സി.പി.എം സ്വീകരിക്കുന്ന ഇത്തരം കടുംപിടുത്ത നിലപാടുകളാണെന്നും, മുന്നണിക്കുള്ളിലെ ജനാധിപത്യപരമായ ചര്‍ച്ചകളെ സി.പി.എം നിരന്തരം തള്ളിക്കളയുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതൃപദവി നിഷേധിക്കുന്ന നിലപാടും സുനീര്‍ തള്ളി. കീഴ്വഴക്കങ്ങള്‍ കാലാനുസൃതമായി മാറേണ്ടതാണെന്നും, രാജ്യത്തിന്റെ ഭരണഘടന വരെ ഭേദഗതി ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പഴയ കീഴ്വഴക്കങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി പുതിയ രാഷ്ട്രീയ തീരുമാനങ്ങള്‍ ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നണി ധാരണകളിലും തീരുമാനങ്ങളിലും മാറ്റം വരുത്താന്‍ ജനാധിപത്യ സംവിധാനത്തില്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Amid the ongoing dispute within the Left Front over the post of Deputy Leader of the Opposition, CPI State Assistant Secretary P.P. Suneer launched a sharp criticism against Chief Minister Pinarayi Vijayan and the CPI(M).He made it clear that the CPI will not take even a single step back from its stand demanding the Deputy Opposition Leader post, and that no unilateral decision should be taken on the matter. He also said the CPI wants the issue to be discussed in detail and decided within the LDF front.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 hours ago
No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  5 hours ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  5 hours ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  6 hours ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  6 hours ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  7 hours ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  7 hours ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  8 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  8 hours ago