സര്‍ക്കാരിന്റെ നൂറുദിനാഘോഷം സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം ആരംഭിച്ചു
ആലപ്പുഴ: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നൂറുദിവസത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന വാഹനത്തിന്റെ പര്യടനം ജില്ലയില്‍ ആരംഭിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. എം.എല്‍.എ.മാരായ ആര്. രാജേഷ്, അഡ്വ. യു. പ്രതിഭാഹരി, ഭരണിക്കാവ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നൂറു ദിവസം കൊണ്ട് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍, ആരംഭിച്ച പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വികസനചിത്രങ്ങളാണ് ഇന്‍ഫര്‍മേഷന്‍പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലുള്ളത്. ഇന്നലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, മാന്നാര്‍, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടന്നു. ഇന്ന് അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ പര്യടനം നടത്തും. സെപ്റ്റംബര്‍ 19 വരെയാണ് പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."