HOME
DETAILS

ബാങ്കോക്കിലെ നിശാ ക്ലബില്‍ വന്‍ തീപിടിത്തം; 27 പേര്‍ വെന്തു മരിച്ചു; 60 പേര്‍ക്ക് പരുക്ക്; അടിയന്തര വാതിൽ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു

  
Web Desk
July 13, 2026 | 5:18 AM

Massive Fire at Bangkok Nightclub 27 Burnt to Death 60 Injured

ബാങ്കോക്ക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ നിശാ ക്ലബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ മരണപ്പെട്ടു. 60 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ 18 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബാറിലെ കട്ട് ഔട്ട് സ്വിച്ചില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ക്ലബില്‍ മ്യൂസിക് പ്രോഗ്രാം നടന്നുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. വേദിയിലെ ലൈറ്റുകള്‍ പെട്ടെന്ന് അണയുകയും പിന്നാലെ വലിയ ശബ്ദത്തോടെ തീയും പുകയും പടരുകയുമായിരുന്നു. പുക പെട്ടെന്ന് നിറഞ്ഞതിനാല്‍ പലര്‍ക്കും പുറത്തുകടക്കാനായില്ല. രക്ഷപ്പെടാനുള്ള എമര്‍ജന്‍സി എക്‌സിറ്റുകള്‍ക്ക് മുന്നില്‍ മിഠായികളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന മേശകള്‍ നിരത്തിയിരുന്നതിനാല്‍ ആളുകള്‍ക്ക് വേഗത്തില്‍ പുറത്തേക്ക് ഓടാന്‍ സാധിച്ചില്ല.

ശ്വാസംമുട്ടിയാണ് ഭൂരിഭാഗം പേരും മരണപ്പെട്ടത്. രക്ഷപ്പെടാനായി ആളുകള്‍ ശുചിമുറിയുടെ ഭാഗത്തേക്ക് ഓടിയെങ്കിലും അവിടെ അടിയന്തര വാതിലുകള്‍ ഇല്ലാതിരുന്നതും മരണ സംഖ്യ ഉയര്‍ത്താന്‍ ഇടയായി. ഇവിടെ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തത്.

ക്ലബിന് ആവശ്യമായ ലൈസന്‍സുകളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും തീയും പുകയും പെട്ടെന്ന് പടര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ചഡ്ചാര്‍ട്ട് പറഞ്ഞു. തായ്‌ലന്‍ഡില്‍ ഇത്തരം അപകടങ്ങള്‍ പതിവാകുകയാണ്. 2022ല്‍ കിഴക്കന്‍ തായ്‌ലന്‍ഡിലെ മ്യൂസിക് പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേരും, 2009ലെ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ 66 പേരും മരണപ്പെട്ടിരുന്നു.

A massive fire broke out at a nightclub in Bangkok, the capital of Thailand. The blaze left 27 people dead and 60 others injured. The deceased include 9 men and 18 women. The condition of 22 injured individuals remains critical.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; പാര്‍ലമെന്റ് സമ്മേളനദിനത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച് സി.ജെ.പി

National
  •  5 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  5 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  5 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  5 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  5 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  5 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  5 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  5 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  5 days ago