ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും
കൊച്ചി: തിരുവനന്തപുരത്തെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂര്‍ ജയിലില്‍ നടത്താന്‍ അനുമതി നല്‍കാമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും. കാപ്പാ നിയമപ്രകാരം തടങ്കലിലായതിനാല്‍ അദ്ദേഹത്തെ താല്‍ക്കാലികമായി ജയിലില്‍ നിന്ന് പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിന്റെ മറുപടി.
സത്യപ്രതിജ്ഞയ്ക്കായി താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണമെന്നായിരുന്നു സുഗതന്റെ പ്രധാന ആവശ്യം. എന്നാല്‍ സുരക്ഷാനിയമപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സത്യപ്രതിജ്ഞ ജയിലില്‍ തന്നെ നടത്താമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ആദ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയം മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിലല്ലെന്നും ഹൈക്കോടതിയാണ് ഹരജി പരിഗണിക്കേണ്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിനെ തുടര്‍ന്നാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ നടത്തിയെന്ന കാരണത്താല്‍ ആര്‍. സുഗതന്‍ ഉള്‍പ്പെടെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ദേശിച്ചെങ്കിലും കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന സുഗതന് മറ്റ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
സുഗതന് ചുമത്തിയ ആറുമാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതിയും ശരിവെച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാനും അദ്ദേഹത്തിന് വിലക്കുണ്ട്. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ നടത്താന്‍ സാധിക്കാത്ത പക്ഷം സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബി.ജെ.പിക്ക് അത് രാഷ്ട്രീയമായി തിരിച്ചടിയാകും.
The Home Department will inform the High Court that it can allow the swearing-in of Thiruvananthapuram BJP councillor R. Sugathan to be conducted at Viyyur Jail. The government will tell the court that since he is in detention under the KAPPA Act, he cannot be temporarily released from jail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."