HOME
DETAILS

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

  
July 13, 2026 | 7:10 AM

Govindachamys Prison Escape Inquiry Commission Exposes Serious Security Lapses

കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ജയില്‍ ഭരണസംവിധാനത്തിലെ പോരായ്മകളും സുരക്ഷാ പാളിച്ചകളും അക്കമിട്ട് നിരത്തിയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നിര്‍ണായക കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.

ജയിലിനുള്ളിലെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി കമ്മീഷന്‍ വിലയിരുത്തി. തടവറയിലെ ഇരുമ്പഴികള്‍ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇത്രയും ഗുരുതരമായ സംഭവം ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നത് വലിയ വീഴ്ചയാണെന്നും, അഴികള്‍ മുറിക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ പ്രതിയുടെ കൈവശം എത്തിയത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണെന്നും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ആധുനിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവ നവീകരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലഹരിവസ്തുക്കളുടെയും മൊബൈല്‍ ഫോണുകളുടെയും കടത്ത് തടയാന്‍ അത്യാധുനിക ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

നിലവിലുള്ള ജയില്‍ കെട്ടിടങ്ങളുടെ പഴക്കം, ഉദ്യോഗസ്ഥരുടെ അപര്യാപ്തത, തടവുകാരുടെ അമിതസംഖ്യ എന്നിവയും സുരക്ഷയെ ബാധിക്കുന്ന പ്രധാന കാരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയില്‍ സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുക, പരിശീലനം ശക്തമാക്കുക, പഴക്കം ചെന്ന ജയിലുകള്‍ പൊളിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡേണ്‍ ജയിലുകള്‍ നിര്‍മിക്കുക, വിചാരണ നടപടികള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ജയില്‍ ജീവനക്കാരുടെ വേതനഘടന പരിഷ്‌കരിക്കുക തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഈ മാസം അവസാനത്തോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ഒറ്റപ്പെട്ട സംഭവമായി കാണാതെ, സംസ്ഥാനത്തെ മുഴുവന്‍ ജയില്‍ സംവിധാനവും അടിമുടി പരിഷ്‌കരിക്കേണ്ടതിന്റെ മുന്നറിയിപ്പായാണ് സര്‍ക്കാര്‍ കാണേണ്ടതെന്ന് കമ്മീഷന്‍ വിലയിരുത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കാര്യക്ഷമമായ നിരീക്ഷണ സംവിധാനം ഇല്ലാതെ ജയിലുകളില്‍ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

The inquiry commission’s report on notorious criminal Govindachamy’s jailbreak has exposed serious security lapses on the part of jail authorities. Headed by Justice C.N. Ramachandran Nair, the commission listed out the shortcomings in the jail administration system and security failures, and put forward key findings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  2 hours ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  2 hours ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  2 hours ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  2 hours ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  2 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  3 hours ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  3 hours ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  3 hours ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  3 hours ago