HOME
DETAILS

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

  
സുനി അൽഹാദി
July 15, 2026 | 3:24 AM

cases against women and children half a lakh people acquitted 13100 accused convicted

കൊച്ചി:പത്തുവർഷത്തിനിടെ പോക്സോ കേസുകളിലുൾപ്പെടെ ഇരകളായ കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം ആശങ്കയ്ക്കിടയാക്കുന്നു. 1,95,441സ്ത്രീകളും കുട്ടികളുമാണ് വിവിധ കേസുകളിൽ  ഇരകളായത്. എന്നാൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പകുതിപേർപോലും ശിക്ഷിക്കപ്പെട്ടില്ല.

2016 മേയ് ഒന്നുമുതൽ 2026 ഏപ്രിൽ 30വരെയുള്ള  പത്തുവർഷം സ്ത്രീകൾക്കെതിരേ നടന്ന   1,58,406 കുറ്റകൃത്യങ്ങളും പോക്സോനിയമ പ്രകാരം 37,035കേസുകളുമാണ്  രജിസ്റ്റർ ചെയ്തത്. ഈ കുറ്റകൃത്യങ്ങളിൽ1261 പേരുടെ ജീവൻ നഷ്ടമായി. 918 സ്ത്രീകളുടെയും 343കുട്ടികളുടെയും ജീവനാണ് പൊലിഞ്ഞത്. എന്നാൽ ശിക്ഷിക്കപ്പെട്ടത് വെറും13,100 പ്രതികൾ മാത്രം. 

കുറ്റമുക്തരാക്കപ്പെട്ടവരാകട്ടെ 47,266പേരും.  ഈ കേസുകളിൽ ഭൂരിഭാഗത്തിനും  സർക്കാർ   അപ്പീൽ പോയില്ലെന്നും ആഭ്യന്തരവകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. കുറ്റമുക്തരാക്കപ്പെട്ടവരിൽ സ്ത്രീകൾക്കെതിരേയുള്ള കേസുകളിൽ കുറ്റാരോപിതരായ  30,413 പേരും പോക്സോ കേസിൽ കുറ്റാരോപിതരായ 16,853പേരുമാണുള്ളത്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്; 17,825.  4311കേസുകളും കുട്ടികൾക്കെതിരേ നടന്ന അതിക്രമങ്ങളാണ്. 13,929 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും 3,419 കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും  റിപ്പോർട്ട് ചെയ്ത തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്.  അതിക്രമങ്ങൾക്കിരയായി മരിച്ച സ്ത്രീകളിലേറെയും തിരുവനന്തപുരത്താണ്; 93പേർ. കുട്ടികൾ മരിച്ചത് മലപ്പുറത്തും; 57കുട്ടികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  2 days ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  2 days ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  2 days ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  2 days ago
No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  2 days ago
No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  2 days ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  2 days ago
No Image

ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധം; മാർഗനിർദേശം പുറത്തിറക്കി സി.ബി.എസ്.ഇ

National
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന് 

Kerala
  •  2 days ago