HOME
DETAILS

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

  
July 16, 2026 | 5:19 AM

No more Captchas or Ads IRCTC launches Beta version of its redesigned website for faster Tatkal booking

 

ഡല്‍ഹി: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ഐആര്‍സിടിസി (IRCTC) വലിയൊരു അഴിച്ചുപണിക്കൊരുങ്ങുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച ബുക്കിങ് അനുഭവം നല്‍കുന്നതിനായി വെബ്‌സൈറ്റിന്റെ പുതിയ ബീറ്റാ പതിപ്പ് റെയില്‍വേ പുറത്തിറക്കി.

പൊതുജനങ്ങള്‍ക്ക് പുതിയ സൈറ്റ് പരിശോധിക്കാനും തങ്ങളുടെ നിര്‍ദേശങ്ങളും പ്രതികരണങ്ങളും (Feedback) അറിയിക്കാനും ഇപ്പോള്‍ അവസരമുണ്ട്. ഇവ വിലയിരുത്തിയ ശേഷമാകും വെബ്‌സൈറ്റിന്റെ അന്തിമ പതിപ്പ് വരും ആഴ്ചകളില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുക. നിലവിലെ ഐആര്‍സിടിസി പോര്‍ട്ടലിലെ ലിങ്ക് വഴിയോ https://www.irctc.co.in/eticket/ എന്ന വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ ബീറ്റാ വേര്‍ഷന്‍ ഉപയോഗിച്ചു നോക്കാവുന്നതാണ്.

ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MNIT) വിദ്യാര്‍ത്ഥികള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പങ്കുവെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2002ല്‍ ആരംഭിച്ച ഐആര്‍സിടിസി നിലവില്‍ പ്രതിദിനം 14.5 ലക്ഷത്തോളം ടിക്കറ്റുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ വര്‍ധിച്ച തിരക്ക് സുഗമമാക്കാനും ഉപയോക്തൃ സൗഹൃദമാക്കാനുമാണ് പുതിയ മാറ്റങ്ങള്‍. ലളിതമായ നാവിഗേഷനും ക്ലീന്‍ ഇന്റര്‍ഫേസുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത.

യാത്രക്കാരെ ഏറെ അലോസരപ്പെടുത്തിയിരുന്ന ക്യാപ്ചകള്‍ (CAPTCHA) അടിക്കടി പൂരിപ്പിക്കേണ്ടി വരില്ലെന്നതാണ് പുതിയ സൈറ്റിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ, ബുക്കിങ് തടസ്സപ്പെടുത്തിയിരുന്ന പരസ്യ പോപ്പ്അപ്പുകളും ഗ്രാഫിക്‌സുകളും പൂര്‍ണ്ണമായി ഒഴിവാക്കി. ഇനി മുതല്‍ ഓരോ ക്ലാസുകളും പ്രത്യേകം തിരഞ്ഞെടുക്കാതെ തന്നെ ലഭ്യമായ എല്ലാ സീറ്റുകളുടെയും വിവരങ്ങള്‍ ഒരൊറ്റ സ്‌ക്രീനില്‍ കാണാം.

ടിക്കറ്റ് ബുക്കിങ് നടപടികളുടെ എണ്ണം കുറച്ചതിനാല്‍ തത്കാല്‍ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം അതിവേഗം ബുക്ക് ചെയ്യാന്‍ സാധിക്കും. നവീകരിച്ച ഈ വെബ്‌സൈറ്റ് റെയില്‍വേയുടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ എഞ്ചിനുമായി (PRS) വൈകാതെ ബന്ധിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 hours ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 hours ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  2 hours ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  3 hours ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  3 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  3 hours ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  3 hours ago
No Image

ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

bahrain
  •  4 hours ago
No Image

60 വർഷത്തെ ചരിത്രം തിരുത്തി ലയണൽ മെസ്സി; ലോകകപ്പിലെ ഇതിഹാസ റെക്കോർഡ് ഇനി അർജന്റീൻ നായകന് സ്വന്തം

Football
  •  4 hours ago