HOME
DETAILS

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

  
Web Desk
July 16, 2026 | 6:34 AM

PSC recruitment controversy Commission refuses to provide documents legal action against Information Commissions order

തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി). രേഖകള്‍ കൈമാറാന്‍ നിര്‍ദേശിച്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് പി.എസ്.സിയുടെ തീരുമാനം.

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണനാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ഗുരുതര ക്രമക്കേട് ആരോപണം ഉയര്‍ന്നത്. പരീക്ഷയില്‍ മൂന്നും അഞ്ചും റാങ്ക് നേടിയ ഉദ്യോഗാര്‍ഥികള്‍ മാര്‍ക്കില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസുകളുടെ പകര്‍പ്പ് വാങ്ങുകയായിരുന്നു. ഇതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

100 മാര്‍ക്കുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള 10 വിവരണാത്മക ചോദ്യങ്ങള്‍ മൂല്യനിര്‍ണയം ചെയ്യാതെയാണ് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കിയതെന്നാണ് കണ്ടെത്തല്‍. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തിലെ സാങ്കേതിക തകരാര്‍ മൂലമാണ് ഈ ചോദ്യങ്ങള്‍ മൂല്യനിര്‍ണയത്തിന് പോകാതിരുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം.

പരീക്ഷ എഴുതിയ 228 ഉദ്യോഗാര്‍ഥികളുടെയും 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം ചെയ്യപ്പെട്ടിരുന്നില്ലെന്നും പി.എസ്.സി വ്യക്തമാക്കുന്നു. ഇത്രയും മാര്‍ക്ക് പരിഗണിക്കാതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം റാങ്കുകാരന് ഇതിനകം നിയമനം നല്‍കിയതുമാണ് വിവാദത്തിന് കാരണമായത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചും ആവശ്യമായ രേഖകള്‍ ലഭ്യമാക്കാന്‍ പി.എസ്. സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

The Kerala Public Service Commission (PSC) said it cannot provide documents related to alleged irregularities in appointments under the Right to Information Act. The PSC has decided to legally challenge the order of the Right to Information Commission, which had directed it to hand over the documents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  3 hours ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 hours ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  3 hours ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  4 hours ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  4 hours ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  4 hours ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  4 hours ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  4 hours ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  5 hours ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  5 hours ago