HOME
DETAILS

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

  
Web Desk
July 17, 2026 | 7:33 AM

Stance Against Inclusion of Other Communities in Waqf Board to Continue PMA Salam Rejects Oppositions Allegation of Government Counsel Colluding

കോഴിക്കോട്:  വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് വന്ന കോടതി വിധിയില്‍ സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഹരജിക്കാരന് കൂട്ടുനിന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി മുസ് ലിം ലീഗ് നേതാവ് പി.എം.എ. സലാം.

'വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും. വഖ്ഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ വന്നത് നാലുകേസുകളാണ്.  ശിയാസമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ലെന്ന കേസ്, ബോറ സമുദായം തങ്ങളുടെ പ്രതിനിധികളെ വെച്ചിട്ടില്ലെന്ന കേസ്, സാങ്കേതികമായി ഇതിന്റെ രൂപീകരണം തെറ്റാണ് എന്ന കേസ്, അമുസ് ലിം പ്രതിനിധികളെ വെച്ചിട്ടില്ലെന്ന് പറഞ്ഞ് ഷോണ്‍ജോര്‍ജ് നല്‍കിയ കേസ്. ഇതെല്ലാം ഒരുമിച്ചാണ് കോടതി പരിഗണിക്കുന്നത്. 

ഇതിന്റ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ രണ്ട് അമുസ് ലിം പ്രതിനിധികളെ വെയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടില്ല. തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വിധികള്‍ വരാനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് അനുസൃതമായി തീരുമാനങ്ങള്‍ ആണ് സര്‍ക്കാറെടുക്കുക.

പാര്‍ലമെന്റില്‍ ഈ ബില്ല് വന്ന സമയത്ത് ലീഗ് അതിശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒരു മതത്തിന്റെ മതപരമായ കാര്യത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക് അവസരം കൊടുക്കുന്നത് ശരിയല്ല എന്ന ലീഗിന്റെ വാദം എന്നും ഉണ്ടാകും''  പി.എം.എ. സലാം പറഞ്ഞു 

 

അതേ സമയം, ലീഗിലെ മന്ത്രിമാരെ  കുറിച്ച് പാര്‍ട്ടിക്ക് വിമര്‍ശനമില്ലെന്നും തുടങ്ങിയിട്ടല്ലേയുള്ളൂവെന്നും പ്രവര്‍ത്തിക്കാന്‍ സമയം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Indian Union Muslim League (IUML) leader P.M.A. Salam has rejected the Opposition's allegation that the government counsel colluded with the petitioner in the court verdict regarding the Waqf Board."The stance that people from other communities cannot be allowed in the Waqf Board will continue. Regarding the Waqf Board, four cases came up before the Kerala High Court—a case stating that the Shia community has not appointed its representative, another stating the Ora (Ahmedia) community has not appointed theirs, a case claiming that its formation has not technically taken place, and a case filed by Shaun George stating that non-Muslim representatives have not been appointed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  an hour ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  an hour ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  2 hours ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  2 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  2 hours ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  3 hours ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  3 hours ago