HOME
DETAILS

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

  
ഇ.പി മുഹമ്മദ്
July 18, 2026 | 2:19 AM

Internal Conflicts and Controversies Tarnish UDF Governments Image Within Two Months of Tolling into Power

കോഴിക്കോട്: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി രണ്ടുമാസം പൂർത്തിയാകുംമുമ്പെ ഭരണതലത്തിലും കോൺഗ്രസിലുമുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന പ്രതീതി തുടക്കത്തിൽ സൃഷ്ടിച്ച സർക്കാർ പി.എം ശ്രീ, വഖ്ഫ് വിഷയങ്ങളിൽ വിവാദത്തിൽപ്പെടുകയും സുപ്രധാന പദവികളിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ ഉയരുന്ന അതൃപ്തിയുമാണ് ഭരണത്തിന്റെ നിറംകെടുത്തുന്നത്. 
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് കോൺഗ്രസിൽ ഉയരുന്ന അസ്വാരസ്യങ്ങൾ നാൾക്കുനാൾ ശക്തിപ്രാപിക്കുകയാണ്. ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടും കോൺഗ്രസിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടി. അതിനിടെ, സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ അനുകൂലിച്ചും എതിർത്തും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും അന്തരീഷം കലുഷിതമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി സർക്കാർ നിയമിച്ച എൽ. ശേഷാദ്രിനാഥൻ സംഘ്പരിവാർ അനുകൂലിയാണെന്ന ആരോപണവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് രംഗത്തെത്തിയതോടെയാണ് കോൺഗ്രസിലെ അസ്വാരസ്യങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ചതിലും എതിർപ്പുണ്ടായി. ഇതെല്ലാം കെട്ടടങ്ങിയതിന് പിന്നാലെയാണ് ഗവ. പ്ലീഡർ നിയമനം വിവാദമായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആലപ്പുഴയിൽ കെ.എസ്.യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എ.ഡി.ജി.പി അജിത്കുമാറിനെതിരേ നടപടി വൈകുന്നതിലും കോൺഗ്രസിൽ അ മർഷമുണ്ട്. മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയും അതൃപ്തി പുകയുകയാണ്. പ്ലീഡർമാരിൽ രണ്ടുപേരുടെ നിയമനത്തിനെതിരേയാണ് കെ.എസ്.യു രംഗത്തുവന്നത്. ഒരാൾ മുൻ എസ്.എഫ്.ഐ പ്രവർത്തകനും രണ്ടാമത്തെയാൾ മുൻ എ.ബി.വി.പി പ്രവർത്തകനുമാണെന്നാണ് കെ.എസ്.യു ആരോപിച്ചത്. എന്നാൽ, പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് എന്താണ് കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. 
ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളെയടക്കം കാണാൻ സമയം കണ്ടെത്തുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളെ കാണാൻ സമയം ലഭിക്കാത്തതെന്ന ചോദ്യവുമായി കെ.പി.സി.സിയുടെ മീഡിയ പാനലിസ്റ്റായ വി.ആർ അനൂപ് രംഗത്തുവന്നു. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോയെന്ന വിമർശനവുമായി വാർത്താചാനലുകളിലെ കോൺഗ്രസ് മുഖമായ ജിന്റോ ജോണും രംഗത്തെത്തി. 
മുഖ്യമന്ത്രിയെ വിമർശിച്ച വി.ആർ അനൂപിനെതിരേ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ കൂടി രംഗത്തെത്തിയതോടെ പോര് രൂക്ഷമായി. ഷഫീറിന്റെ രാഷ്ട്രീയ ഭൂതകാലവും സി.പി.എം ബന്ധവും ചൂണ്ടിക്കാണിച്ച് കടുത്ത ഭാഷയിൽ മറുപടിയുമായി വി.ആർ അനൂപ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെ ഭിന്നത പരിധിവിടുകയാണ്. വി.ഡി സതീശനെതിരായ നീക്കത്തിൽ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന കെ.സി വേണുഗോപാലിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന സംശയം കോൺഗ്രസിൽ ബലപ്പെട്ടിട്ടുണ്ട്. വേണുഗോപാലുമായി അടുത്തബന്ധം പുലർത്തുന്നവരാണ് നിലവിൽ സതീശനെതിരേ രംഗത്തുവന്നവരെല്ലാം. 
സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനമില്ലെന്നതിന്റെ തെളിവാണ് നിലവിലെ പ്രശ്‌നങ്ങൾ. പ്രധാന നിയമനങ്ങളിൽ ശുപാർശ നൽകാൻ പോലും കെ.പി.സി.സി നേതൃത്വം തയാറാവുന്നില്ല. 
സാധാരണ പാർട്ടിയിലെ ഭിന്നതയുടെ പേരിൽ പരസ്യപ്രതികരണങ്ങൾ ഉണ്ടാവുമ്പോൾ കെ.പി.സി.സി വിലക്ക് ഏർപ്പെടുത്താറുണ്ട്. എന്നാൽ, നിലവിലെ സംഭവങ്ങൾ കെ.പി.സി.സി കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ കെ.പി.സി.സി നാഥനില്ലാ കളരിയായതാണ് പ്രധാന വെല്ലുവിളി. 

Less than two months after the UDF government assumed power, a series of controversies within both the administration and the Congress party have begun to adversely affect the government's image.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 hours ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  6 hours ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 hours ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  13 hours ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  13 hours ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  14 hours ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  14 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  14 hours ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  14 hours ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  15 hours ago