'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍
തിരുവനന്തപുരം: ആശുപത്രികള്‍ക്കകത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഡി.വൈ.എഫ്.ഐയുടേതോ യൂത്ത് കോണ്‍ഗ്രസിന്റേതോ സേവാഭാരതിയുടേതോ ഉള്‍പ്പെടെ ഒരു രാഷ്ട്രീയ സംഘടനയ്ക്കും ആശുപത്രി വളപ്പില്‍ കൊടിയും ബാനറും ഉപയോഗിച്ച് പ്രവര്‍ത്തിക്കാനോ ഭക്ഷണവിതരണം നടത്താനോ അനുമതിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലല്ല ആശുപത്രികളില്‍ സഹായങ്ങള്‍ നല്‍കേണ്ടതെന്നും, ഭക്ഷണം വിതരണം ചെയ്യണമെങ്കില്‍ അത് കമ്മ്യൂണിറ്റി കിച്ചനിലൂടെ നടത്താമെന്നും മന്ത്രി പറഞ്ഞു. 'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല' എന്ന സമീപനമാണ് സേവനപ്രവര്‍ത്തനങ്ങളില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ടെന്നീസ് ക്ലബ് അംഗത്വം എടുത്ത സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും, ഇത്തരമൊരു അംഗത്വം വകുപ്പിന് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വീഴ്ച കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ആശുപത്രികളില്‍ കൊടിയും ബാനറും ഉപയോഗിച്ച് പൊതിച്ചോറ് വിതരണം വിലക്കാനുള്ള മന്ത്രിയുടെ നിലപാടിനെതിരേ ഡി.വൈ.എഫ്.ഐ രംഗത്തെത്തി. മുമ്പ് ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തെ പ്രശംസിച്ച ജി. സുധാകരന്‍ ഇപ്പോള്‍ യു.ഡി.എഫ് പാളയത്തില്‍ എത്തിയതോടെ നിലപാട് മാറ്റിയെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് വിമര്‍ശിച്ചത്. ആരുടെ എതിര്‍പ്പുണ്ടായാലും പൊതിച്ചോറ് വിതരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Health Minister K. Muraleedharan said that no political party will be allowed to function inside hospitals. The minister clarified that no political organization, including DYFI, Youth Congress, or Seva Bharati, will be permitted to operate with flags and banners on hospital premises or to conduct food distribution there.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."