മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്
ഭോപാൽ: മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നിർണായക നീക്കവുമായി സർക്കാർ. ഏക സിവിൽ കോഡ് ബില്ലിന്റെ കരടിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. നാളെ ആരംഭിക്കുന്ന നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു.
ജഗദീഷ്പൂരിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മോഹൻ യാദവ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബിൽ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്‍ലിംകൾക്കിടയിലെ 80 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും ബില്ലിനെ പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രധാന വ്യവസ്ഥകൾ
പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത് 18 വയസ്സുമായിരിക്കും.
വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും.
വിവാഹം, ലിവിങ്-ഇൻ ബന്ധങ്ങൾ, ദത്തെടുക്കൽ, വാടക ഗർഭധാരണം, എ.ആർ.ടി (അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി) എന്നിവയിലൂടെ ജനിക്കുന്ന എല്ലാ കുട്ടികൾക്കും തുല്യമായ നിയമപരമായ പദവി നിയമം ഉറപ്പുനൽകുമെന്നും മുഖ്യമന്ത്രി പറയുന്നു.
സാമൂഹിക സൗഹാർദവും വനിതാ ശാക്തീകരണവും ദേശീയ ഐക്യവും ലക്ഷ്യമിടുന്ന ബില്ലിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ സമിതിയാണ് സംസ്ഥാനത്തിനായി ഏകീകൃത സിവിൽ കോഡിന്റെ കരട് തയാറാക്കിയത്.
വിഷയത്തിൽ ബി.ജെ.പി, ആം ആദ്മി പാർട്ടി, ഇടതുപക്ഷ പാർട്ടികൾ എന്നിവർ സമിതിക്ക് മുന്നിൽ നിലപാടുകൾ വ്യക്തമാക്കിയതായും എന്നാൽ എല്ലാറ്റിനെയും ഹിന്ദു-മുസ്‌ലിം, വോട്ട് ബാങ്ക് കാഴ്ചപ്പാടിലൂടെ മാത്രം നോക്കിക്കാണുന്ന കോൺഗ്രസ് നടപടികളിൽ നിന്ന് വിട്ടുനിന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
The Madhya Pradesh Cabinet has officially approved the draft Uniform Civil Code (UCC) Bill. Chief Minister Mohan Yadav announced that the proposed legislation, which aims to establish a uniform legal framework for personal laws across all communities, will be introduced in the state Legislative Assembly during the Monsoon Session starting Monday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."