ഒന്‍പതു വര്‍ഷം മുന്‍പ് യുവതിയെ കഴുത്തു ഞെരിച്ചു കൊന്നകേസില്‍ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ്
കാസര്‍കോട്: ഒന്‍പതു വര്‍ഷം മുന്‍പ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ക്വാര്‍ട്ടേഴ്‌സിന് സമീപം തള്ളിയ കേസിലെ പ്രതിയെ കണ്ടെത്തുന്നതിനായി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
പാടി കോലാച്ചിയടുക്കത്തെ ജാനകി (37)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെട്ടുംകുഴി സ്വദേശി ദാമോദരന്‍ എന്ന ദാമുവിനെ കണ്ടെത്തുന്നതിനായാണ് കാസര്‍കോട് പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.
2007 ജനുവരി 29നു രാവിലെ ചെര്‍ക്കള കോണിക്കട്ടയിലെ മുഹമ്മദെന്നയാളുടെ ക്വാര്‍ട്ടേഴ്‌സിലെ പമ്പ് ഹൗസിന് സമീപമാണ് ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്.
28നു വൈകിട്ട് അഞ്ചിനും 6.45നുമിടയിലാണ് കൊല നടന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരിച്ച യുവതിയെ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. ദിനപത്രങ്ങളില്‍ വന്ന ഫോട്ടോ കണ്ട ജാനകിയുടെ മക്കളാണ് അമ്മയെ തിരിച്ചറിഞ്ഞത്. ജാനകിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.
ദാമോദരന്‍ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും ഉപേക്ഷിച്ച് ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു താമസം. ജാനകിയും ദാമോദരനും തമ്മിലുള്ള ബന്ധമെന്തെന്ന് പൊലിസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ജാനകിയെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിനുശേഷം സ്ഥലത്തു നിന്നും അപ്രത്യക്ഷനായ ദാമോദരനെ പിന്നീടു കണ്ടെത്താനായില്ല.
സാഹചര്യതെളിവുകളും ചെര്‍ക്കളയില്‍ നിന്നുള്ള ദാമോദരന്റെ തിരോധാനവുമാണ് കൊല നടത്തിയത് ഇയാള്‍ തന്നെയാണെന്നതിലേക്ക് പൊലിസിനെ കൊണ്ടെത്തിച്ചത്. അന്നുവൈകിട്ട് ഏതാനും തൊഴിലാളികള്‍ ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങുമ്പോള്‍ ദാമോദരന്‍ ബാഗുമായി പോകുന്നത് കണ്ടിരുന്നു. എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ വിനോദയാത്രക്കാണെന്നാണ് പറഞ്ഞിരുന്നത്. പിറ്റേന്നാണ് മൃതദേഹം കണ്ടത്.
കൂടാതെ ജാനകിയുടെ മാല ദാമോദരന്റെ ക്വാര്‍ട്ടേഴ്‌സിനകത്ത് നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് ദാമോദരനാണ് കൊലയാളിയെന്ന് സംശയിക്കാന്‍ കാരണം. കൂടാതെ ബംഗളൂരുവിലെത്തിയ ദാമോദരന്‍ കോയിന്‍ബൂത്തില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് അവിടെയുള്ള വിവരങ്ങള്‍ അറിഞ്ഞില്ലേ, ഇനി നാട്ടിലേക്കില്ല എന്നും പറഞ്ഞിരുന്നു.
നേരത്തെ ദാമോദരന്‍ ബന്തിയോട് ചേവാറിലായിരുന്നു താമസം. ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു.
പ്രതിയായ ദാമോദരനെ കണ്ടെത്തുന്നതിനുള്ള പൊലിസിന്റെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."