വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം
തിരുവനന്തപുരം: ജനകീയ പോരാട്ടങ്ങളുടെ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. വി.എസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം വിപുലമായ പരിപാടികളോടെയാണ് സിപിഎം ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ ഉയര്‍ത്തിയിട്ടുള്ള വി.എസ് സ്മൃതിസ്തൂപത്തില്‍ രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടക്കും.
വൈകുന്നേരം 5 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനവും റാലിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി പുന്നപ്രയിലുള്ള വി.എസിന്റെ കുടുംബവീടായ 'വേലിക്കകത്ത്' അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്യും.
The CPI(M) is observing the first death anniversary of former Kerala Chief Minister V. S. Achuthanandan today with wide-scale commemorative events, including tributes at Punnapra and a public meeting inaugurated by Pinarayi Vijayan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."