'റാന്‍സംവേര്‍' വൈറസുകള്‍ കേരളത്തിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു
കാസര്‍കോട്: സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്‌റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ കേരളത്തിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് കാസര്‍കോട്ടെ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടതായി പരാതി. ചെറുവത്തൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളിലെ ഇരുപതോളം പേര്‍ സമാന പരാതിയുമായി സര്‍വിസ് സെന്ററുകളിലെത്തി. സൈബര്‍സെല്ലില്‍ പരാതി നല്‍കാനൊരുങ്ങുകയാണിവര്‍.
മെയിലിലൂടെയാണ് ഈ മാല്‍വേര്‍ കംപ്യൂട്ടറിനെ ബാധിക്കുന്നത്. മാല്‍വേര്‍ കടന്നുകൂടിയാല്‍ കംപ്യൂട്ടറിലെ എല്ലാ ഡാറ്റകളും എന്‍ക്രിപ്ഷന്‍ ചെയ്ത് മാറ്റി മറിക്കും. ഈ ഫയലുകള്‍ പിന്നീട് യൂസര്‍ക്ക് കാണാനാവില്ല. കൂടെ ഒരു നോട്ടിഫിക്കേഷനും ഡെസ്‌ക്ടോപ്പിലുണ്ടാവും. 'നിങ്ങളുടെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണെന്നും തിരിച്ചുലഭിക്കണമെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ കയറണമെന്നും' നോട്ടിഫിക്കേഷനില്‍ നിര്‍ദേശിക്കുന്നു.
എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഹാക്കര്‍മാര്‍ വലിയൊരു തുക നിശ്ചിത തിയതിക്കകം നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഈ തുക നല്‍കിയാല്‍ മാത്രമേ മാല്‍വെയര്‍ വഴി മാറ്റിമറിക്കപ്പെട്ട വിവരങ്ങള്‍ തിരികെ ലഭിക്കുകയുള്ളൂ.
ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് ഈ മാല്‍വെയര്‍ പടരുന്നത്. സംശയാസ്പദമായ ഇ-മെയിലുകള്‍ തുറക്കാതിരിക്കുകയെന്നതാണ് പ്രധാന മുന്‍കരുതല്‍. എന്നാല്‍ സംശയാസ്പദമായ ഒരു മെയിലും ലഭിക്കുകയോ തുറക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ ഹാക്ക് ചെയ്യപ്പട്ടവര്‍ പറയുന്നത്. സാധാരണ ദിവസങ്ങളിലെപ്പോലെ മെയില്‍ ലോഗിന്‍ ചെയ്തപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. ഒരു ആന്റി മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ സിസ്റ്റിത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമാണ് ഇതിനെ തടയാനുള്ള ഏക പോംവഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."