HOME
DETAILS

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

  
Web Desk
July 23, 2026 | 3:13 AM

FIFA is trying to destroy the football industry Javier Tebas calls for FIFA President Gianni Infantino to resign

മാഡ്രിഡ്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസ്. ഫുട്‌ബോള്‍ വ്യവസായത്തെ തന്നെ തകര്‍ക്കാനാണ് ഫിഫ ശ്രമിക്കുന്നത്. ആഭ്യന്തര ലീഗുകളും ക്ലബുകളുമെല്ലാം ഈ തീരുമാനങ്ങളുടെ ഇരയായി മാറുന്നുവെന്നും തെബാസ് ചൂണ്ടിക്കാണിച്ചു. 

ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനങ്ങളെ തെബാസ് നേരത്തെ തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്‍ഫാന്റിനോയുടെ കാലാവധി അവസാനിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

2016 മുതല്‍ ഫിഫയുടെ പ്രസിഡന്റാണ് ഇന്‍ഫാന്റിനോ. വീണ്ടുമൊരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചിരുന്നു. മൊറോക്കോയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 18നാണ് 2027-31 കാലയളവിലേക്കുള്ള പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കുക. 

അതേസമയം ദേശീയ ഫെഡറേഷനുകള്‍ക്കിടയില്‍ ഇന്‍ഫാന്റിനോ ഇപ്പോഴും ജനപ്രിയനാണ്. വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ വെല്ലുവിളിച്ച് പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. ഇന്‍ഫാന്റിനോ പുറത്തുപോകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആര്‍ക്കും തോല്‍ക്കുന്ന പോരാട്ടത്തില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല. നിരവധി പേര്‍ അദ്ദേഹത്തിന് എതിരാണ്. പക്ഷേ അവര്‍ ഒന്നും ചെയ്യില്ലെന്നും തെബാസ് പറഞ്ഞു. 

യു.എസ്.എ താരം ഫോളാറിന്‍ ബലോഗുനെ കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചത് ഫിഫയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തു. ബെല്‍ജിയം ജയിച്ചത് കൊണ്ട് മാത്രമാണ് അന്ന് ഇന്‍ഫാന്റിനോ എതിര്‍പ്പുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതെന്നും തെബാസ് പറഞ്ഞു.

അതേസമയം ഇന്‍ഫാന്റിനോയ്‌ക്കെതിരേ വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ ഇന്‍ഫാന്റിനോയുമായുള്ള തര്‍ക്കം കാരണം ലോകകപ്പ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  37 minutes ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  40 minutes ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  42 minutes ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  42 minutes ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  an hour ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  an hour ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  an hour ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  an hour ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  an hour ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  an hour ago


No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  2 hours ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  2 hours ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  3 hours ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  3 hours ago