HOME
DETAILS

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

  
July 24, 2026 | 12:30 PM

High Court terms the situation at Peroorkada Mental Health Centre extremely critical noting that there are currently only 127 attendants against a requirement of 158

തിരുവനന്തപുരം: പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ നിലവിലെ സാഹചര്യം അതീവ ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള ഹൈക്കോടതി. സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ട സാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് ഈ നിരീക്ഷണം നടത്തിയത്.              

മാനസികാരോഗ്യകേന്ദ്രത്തില്‍ 158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍ മാത്രമാണുള്ളതെന്ന് കോടതി വിലയിരുത്തി. പാചകത്തൊഴിലാളികളുടെ അഭാവം മൂലം അറ്റന്‍ഡര്‍മാര്‍ തന്നെയാണ് രോഗികളെ പരിചരിക്കുന്നതിനൊപ്പം പാചക ജോലികളും നിര്‍വഹിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ കുറവും ജീവനക്കാര്‍ക്ക് ഒന്നിലധികം ചുമതലകള്‍ ഏറ്റെടുക്കേണ്ട സാഹചര്യമുമാണ് നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ആശുപത്രിയിലെ പല കെട്ടിടങ്ങളുടെയും നിര്‍മാണം പാതിവഴിയില്‍ നിലച്ചുകിടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികളുടെ ദുരിതങ്ങള്‍ നേരില്‍ കണ്ടതായി പരാമര്‍ശിച്ച കോടതി, അവര്‍ക്ക് സാധാരണക്കാരെപ്പോലെ സ്വന്തം വിഷമങ്ങള്‍ തുറന്നു പറയാന്‍ കഴിയില്ലെന്നും അതിനാല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കുടുംബത്തോടും സമൂഹത്തോടും വീണ്ടും ചേര്‍ന്ന് ജീവിക്കാന്‍ അവസരമൊരുക്കണമെന്നും നിര്‍ദേശിച്ചു.

അറ്റന്‍ഡര്‍മാര്‍, പാചകത്തൊഴിലാളികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥാപനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോടതിക്ക് കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്നും ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഹരിക്കുന്നതിനായി 2022ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രം സന്ദര്‍ശിക്കുകയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അതിനാവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നേരിട്ടുള്ള പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കെട്ടിടങ്ങളുടെ കാലപ്പഴക്കം, ആവശ്യത്തിന് ജീവനക്കാരില്ലാത്തത്, രോഗികള്‍ കഴിയുന്ന സെല്ലുകളുടെ അവസ്ഥ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം തുടങ്ങിയ വിഷയങ്ങളിലും കോടതി വിശദമായ വിവരങ്ങള്‍ തേടി.

The Kerala High Court said the current situation at the Government Mental Health Centre in Peroorkada is "extremely concerning."The court pointed out that there is an acute shortage of security staff at the institution and that basic infrastructure needs to be developed urgently.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 hours ago