ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം
ദുബൈ: ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള അവസാന തീയതി അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻആർഐ (NRI) സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങൾ പ്രത്യേകമായി ലഭ്യമാക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതുപ്രകാരം ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ പരിമിതമായ വാക്-ഇൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 31-നകം രേഖകൾ സമർപ്പിക്കേണ്ട അപേക്ഷകരുടെ അപേക്ഷകൾ മാത്രമാണ് ഈ പ്രത്യേക സംവിധാനത്തിൽ സ്വീകരിക്കുക.
അപേക്ഷകർ കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമായ എൻആർഐ സർട്ടിഫിക്കറ്റ് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും തൊഴിൽ സർട്ടിഫിക്കറ്റും (Employment Certificate) സഹിതം ഹാജരാകണം.
'ആദ്യം എത്തുന്നവർക്ക് ആദ്യം' (First Come, First Served) എന്ന അടിസ്ഥാനത്തിലായിരിക്കും സേവനം നൽകുക. അപേക്ഷകർ കോൺസുലേറ്റിന്റെ ഗേറ്റ് നമ്പർ 1 വഴിയാണ് പ്രവേശിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എൻആർഐ സർട്ടിഫിക്കറ്റ് ആവശ്യമുള്ള പ്രവാസി കുടുംബങ്ങൾക്ക് ഈ പ്രത്യേക സൗകര്യം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്.
English summary : The Indian Consulate in Dubai said on Friday that it is extending emergency services related to NRI certificates, as deadlines for college admissions draw closer in India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."