ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി
ഷാര്‍ജ: എമിറേറ്റില്‍ ഇനി മുതല്‍ അപേക്ഷ നല്‍കി വെറും രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ളം, പാചകവാതകം എന്നീ സേവനങ്ങള്‍ക്കുള്ള അനുമതി പൂര്‍ത്തിയാക്കും. നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കുന്നതിനുള്ള സമയപരിധി ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി (സെവ) മൂന്ന് ദിവസത്തില്‍ നിന്നാണ് വെറും രണ്ട് മണിക്കൂറായി കുറച്ചത്.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കുകയെന്ന ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് നടപടിക്രമങ്ങള്‍ ലളിതമാക്കിയതെന്ന് സെവ ഡയറക്ടര്‍ അബ്ദുല്‍ റഹീം അല്‍ സര്‍റൂനി അറിയിച്ചു.
അപേക്ഷിച്ചയുടന്‍ വൈദ്യുതി, കുടിവെള്ളം, പാചകവാതകം എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനും ബിസിനസ് സംരംഭങ്ങള്‍ക്കും വലിയ കരുത്ത് പകരും. അപേക്ഷകര്‍ക്ക് സെവയുടെ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട്ട് ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും ഓട്ടോമേറ്റഡ് വെരിഫിക്കേഷനും ഏര്‍പ്പെടുത്തിയാണ് അപേക്ഷകള്‍ തല്‍ക്ഷണം പരിശോധിക്കുന്നത്.
English summary : Sharjah has reduced the processing time for No Objection Certificates (NOCs) for electricity, water and gas services from three days to just two hours. The Sharjah Electricity, Water and Gas Authority (SEWA) announced the move as part of its digital transformation initiative aimed at making public services faster, simpler and more transparent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."