സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ നേട്ടവുമായി ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ്.
അരലക്ഷം മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതിയാണ് റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാര്‍ഡുകള്‍ നല്‍കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള്‍ അംഗീകരിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
76,338 അപേക്ഷകളാണു ലഭിച്ചത്. 1353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ തിരിച്ചുനല്‍കി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും അടുത്തമാസം മൂന്ന് മുതല്‍ സൗജന്യറേഷന്‍ നല്‍കിത്തുടങ്ങും.
പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
4068 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തിയതിമുതല്‍ എല്ലാ റേഷന്‍ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
റേഷന്‍ വാതില്‍പ്പടി ലോറിക്കാരുമായി കരാര്‍ പുതുക്കല്‍ പരിഗണനയിലുണ്ട്. അവര്‍ക്കു നല്‍കാനുള്ള കുടിശ്ശിക വൈകാതെ തീര്‍ക്കും. സെപ്റ്റംബറില്‍ പുതിയ ടെൻഡര്‍ ആലോചിക്കും.
വിതരണത്തിനായി സ്‌പെഷല്‍അരി അടുത്തമാസം പത്തിനകം റേഷന്‍ കടകളിലേയ്ക്ക് നല്‍കും.
ഓണക്കാലത്ത് സുഗമവും തടസവുമില്ലാതെ പൊതുവിതരണം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."