HOME
DETAILS

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

  
July 26, 2026 | 2:58 AM

special-license-for-houses-with-multiple-dogs

തിരുവനന്തപുരം:  നായ വളര്‍ത്തലിന് കൂടുതല്‍ നിയന്ത്രണം വരുന്നു. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനൊപ്പം ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനായി മുനിസിപ്പാലിറ്റി നിയമത്തിലും പഞ്ചായത്ത് രാജ് നിയമത്തിലുമുള്ള ഭേദഗതികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസത്തോടെ നിയമഭേദഗതി പുറത്തിറക്കും. രണ്ടിലധികം നായ്ക്കളെ വളര്‍ത്തുന്ന വീടുകളെ 'ചെറിയ ഷെല്‍റ്ററുകള്‍' ആയി കണക്കാക്കുന്നതാണ് പുതിയ ഭേദഗതി. ഉടമസ്ഥര്‍ ചെറിയ ഷെല്‍റ്ററിനുള്ള ലൈസന്‍സിന് അപേക്ഷിക്കുകയും സ്ഥലം, മറ്റ് വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടിവരും. 
നിയമഭേദഗതിക്ക് മുന്നോടിയായി തദ്ദേശമന്ത്രി കെ.എം ഷാജിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. 
നായ വളര്‍ത്തലിന് പുറമെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന രീതി കൃത്യമായ ക്രമീകരണം വരുത്താനും നീക്കമുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഉടന്‍ പുറത്തിറക്കും.
ഓരോ ജില്ലകളിലും തെരുവ് നായ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതുള്‍പ്പടെ സമഗ്രമായ നിയമഭേദഗതി അടുത്തമാസം പുറത്തിറങ്ങും. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് നീക്കം. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ തദ്ദേശ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 
ഒന്നോ രണ്ടോ ജില്ലകളില്‍ സ്ഥലം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  4 hours ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  4 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  4 hours ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  4 hours ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  4 hours ago
No Image

യുഎഇയിൽ അനധികൃത വെയ്റ്റ് ലോസ്സ് മരുന്നുകൾക്കെതിരെ വ്യാപക റെയ്ഡ്; 71 പേർക്കെതിരെ നടപടി

uae
  •  5 hours ago
No Image

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; യാൻബു, ജിസാനിലെ അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം

Saudi-arabia
  •  5 hours ago
No Image

തൃശൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

oman
  •  5 hours ago
No Image

പൊലിസിന് നേരെ ബോംബേറ്;ബി.ജെ.പി പ്രവർത്തകന് 10 വർഷം കഠിനതടവ്

Kerala
  •  5 hours ago
No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  12 hours ago