HOME
DETAILS

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

  
Web Desk
July 26, 2026 | 4:30 AM

Saudi records major leap in mobile internet speed

റിയാദ്: ഡിജിറ്റല്‍ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ വന്‍ മുന്നേറ്റം കൈവരിച്ച സഊദി അറേബ്യക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വമ്പന്‍ നേട്ടം. കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ (സി.എസ്.ടി) പുറത്തിറക്കിയ സഊദി ഇന്റര്‍നെറ്റ് റിപ്പോര്‍ട്ട് 2025 ന്റെ അഞ്ചാം പതിപ്പില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വേഗത മുന്നേറുകയാണെന്ന് വ്യക്തമാക്കുന്നു.

രാജ്യത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത 203 എം.ബി.പി.എസില്‍ നിന്ന് 216 ആയി ഉയര്‍ന്നു. ഇതോടെ ജി20 രാജ്യങ്ങളില്‍ സഊദി അറേബ്യ ആദ്യ അഞ്ച് സ്ഥാനത്തെത്തി. രാജ്യത്തെ ഒരു വ്യക്തിയുടെ പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം ശരാശരി 53 ജി.ബി എത്തി. ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണിത്. അതേസമയം ശരാശരി 5ജി ഡൗണ്‍ലോഡ് വേഗത 24 മില്ലിസെക്കന്‍ഡ് ലേറ്റന്‍സിയോടെ 320 എം.ബി.പി.എസ് എത്തിയെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.

ഇന്റര്‍നെറ്റ് ശരാശരി ഡൗണ്‍ലോഡ് വേഗത 120.4 എം.ബി.പിഎസില്‍ നിന്ന് 151 ആയി ഉയര്‍ന്നു. അപ്ലോഡ് വേഗത 73 എം.ബി.പിഎസും ലേറ്റന്‍സി 8 മില്ലിസെക്കന്‍ഡും ആയി. രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ഡാറ്റ ട്രാഫിക് 69 ദശലക്ഷം ടെറാബൈറ്റിലെത്തി. ഈയിടെ പുറത്തുവിട്ട ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ 2026 ലെ ഐ.സി.ടി വികസന സൂചികയില്‍ 159 സമ്പദ്വ്യവസ്ഥകളില്‍ സഊദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

 

English summary : Saudi Arabia has achieved a significant milestone in mobile internet performance, reflecting its continued investment in digital infrastructure. According to the fifth edition of the Saudi Internet Report 2025 released by the Communications, Space and Technology Commission (CST), the Kingdom's average mobile internet download speed has increased from 203 Mbps to 216 Mbps, placing Saudi Arabia among the top five G20 countries in mobile internet speed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  3 hours ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  3 hours ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  3 hours ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  3 hours ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  3 hours ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  3 hours ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  4 hours ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  4 hours ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  4 hours ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  4 hours ago