HOME
DETAILS

600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

  
സുധീർ കെ. ചന്ദനത്തോപ്പ്
July 27, 2026 | 6:33 AM

ksrtc going to hire 600 buses

തിരുവനന്തപുരം: ബസ് ക്ഷാമത്തെ തുടർന്ന് വാടകയ്ക്കെടുത്ത് സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി. വരുന്ന ശബരിമല സീസണിലെ പ്രതിസന്ധി മുന്നിൽക്കണ്ടാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. നോൺ എ. സി. വിഭാഗത്തിലുള്ള 600 ബസുകൾ വാടകയ്ക്ക് എടുക്കാനാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

200 ബസുകൾ ഓർഡിനറി സർവിസിനും 400 എണ്ണം ദീർഘദൂര സർവിസിനും ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്. നവംബർ 10 മുതൽ ജനുവരി 20 വരെയുള്ള കാലയളവിലേക്കാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. പ്രതിസന്ധി തുടർന്നാൽ വാടകയ്ക്ക് എടുക്കൽ ഒരുവർഷത്തേക്ക് കൂടി നീട്ടും.

ഇപ്പോൾ വാടകയ്ക്ക് എടുക്കുന്ന ഓർഡിനറി ബസുകൾ  നിലയ്ക്കൽ -പമ്പ റൂട്ടിൽ ചെയിൻ സർവിസിനാണ് ഉപയോഗിക്കുക. മറ്റു ബസുകൾ ഇന്റർ സ്റ്റേറ്റ്, ഇന്റർസ്റ്റേറ്റ് സ്പെഷൽ എന്നീ വിഭാഗങ്ങളിൽ സർവിസ് നടത്തും. 
ബസുകൾ പുറത്തുനിന്ന് വാടകയ്ക്ക് എടുക്കുന്നതോടെ ശബരിമല സീസണിൽ മറ്റു ഡിപ്പോകളിൽ നിന്ന് പിൻവലിക്കുന്നത് കുറയ്ക്കാൻ ആകുമെന്ന വിലയിരുത്തലിലാണ് കെ.എസ്.ആർ.ടി.സി. വാടകയ്ക്ക് എടുക്കുന്ന ബസുകളിൽ കെ.എസ്.ആർ.ടി.സിയുടെ ലോഗോയും പേരും പതിക്കും.

എട്ടുവർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള ഡീസൽ ബസുകളാണ് വാടകയ്ക്ക് എടുക്കുന്നത്. 48 സീറ്റും രണ്ട് വാതിലുകളും ഉണ്ടാവണമെന്ന നിബന്ധന കെ.എസ്.ആർ.ടി.സി മുന്നോട്ടുവച്ചിട്ടുണ്ട്.  നേരത്തെ, ഓണം, ശബരിമല, ക്രിസ്മസ് തിരക്കുകൾ പരിഗണിച്ച് 63 ബസുകൾ വാടകയ്ക്ക് എടുക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു. 
എ.സി ബസുകളാണ് വാടകയ്ക്ക് എടുക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നോൺ എ.സി വിഭാഗത്തിൽപ്പെടുന്ന 600 ബസുകൾ കൂടി വാടകയ്ക്കെടുക്കാൻ  തീരുമാനിച്ചിരിക്കുന്നത്.

കാലാവധി കഴിഞ്ഞ് 1300 ബസുകള്‍

കാലാവധി കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വിസ് നടത്തുന്നത് 1300ഓളം ബസുകള്‍. 15 വര്‍ഷം കഴിഞ്ഞ ഈ ബസുകള്‍ കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാതെ ഓടുകയാണ്. 
1900 ബസുകള്‍ അടിയന്തരമായി വേണമെന്നും വാങ്ങാന്‍ 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. ബസ് വാങ്ങാനുള്ള പണം ജര്‍മ്മന്‍ വികസന ബാങ്ക് മുഖേന കണ്ടെത്താനാണ് തീരുമാനം.
ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷമെന്ന കേന്ദ്ര നിയമത്തില്‍ സംസ്ഥാനം കഴിഞ്ഞ നാലുവര്‍ഷമമായി നല്‍കിവരുന്ന ഇളവ് സ്വകാര്യ ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഗുണകരമാണ്. യു.ഡി.എഫ് സര്‍ക്കാരും ഈ തീരുമാനം തുടരാനാണ് സാധ്യത.

 

 

KSRTC plans to hire 600 buses on rent to strengthen its fleet and improve public transport services. The move is aimed at addressing vehicle shortages and ensuring smoother operations across the state. Officials expect the additional buses to enhance connectivity and passenger convenience.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  an hour ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  an hour ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  2 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  2 hours ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  2 hours ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  2 hours ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  2 hours ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

UAE flights today: യുഎഇയിൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി; ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ; ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്

uae
  •  3 hours ago