HOME
DETAILS

'കനത്ത തിരിച്ചടി നല്‍കും'  ചരക്കു കപ്പലിനെതിരായ ആക്രമണത്തിന്‍ ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ് 

  
Web Desk
July 27, 2026 | 4:58 AM

iran warns ukraine after cargo ship attack in caspian sea

തെഹ്റാന്‍: കാസ്പിയന്‍ കടലില്‍ ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍  ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. യൂറോപ്പിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഇസ്‌റാഈലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആക്രമണം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എന്‍ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണിതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. 

യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കജ കല്ലാസ്, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരുമായുള്ള വെവ്വേറെ ഫോണ്‍ സംഭാഷണങ്ങളില്‍ അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. കീവിന്റെ ആക്രമണത്തിന് മറുപടി നല്‍കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ഇരുപക്ഷത്തോടും അറിയിച്ചു.  

ഇറാന്‍ ചരക്കുകപ്പലിനു നേരെ ഉക്രൈന്‍ ആക്രമണം; ഒരു മരണം
ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉക്രൈന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു. യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന് അയവുവന്ന സാഹചര്യത്തിലാണ് ഉക്രൈന്‍ ഇറാന്‍ യുദ്ധത്തില്‍ ഇടപെടുന്നത്. അതേസമയം, ഇറാന് കൈമാറാനുള്ള ആയുധങ്ങളുമായി പോയ റഷ്യന്‍ കപ്പലിനെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യു.എസിനെതിരേ ഇറാന്‍ സൈന്യത്തെ റഷ്യ സഹായിക്കുകയാണെന്നും സെലന്‍സ്‌കി  കുറ്റപ്പെടുത്തി. 

ഹോര്‍മുസിനു ചുറ്റും യു.എസ് ഉപരോധം നേരിടുന്ന ഇറാന് ഇത്രകാലവും സുരക്ഷിത പാതയായിരുന്ന കാസ്പിയന്‍ കടലിലും ആക്രമണം നേരിടുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് യു.എസിനു വേണ്ടി ഉക്രൈന്‍ ഇടപെടുകയാണെന്നും സംശയമുണ്ട്. അതേസമയം, ഇറാന്റെ കൈവശം കീവിലെത്തുന്ന മിസൈലുകളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

iran has warned ukraine of a strong response after a cargo ship attack in the caspian sea, calling it a violation of international law and escalating regional and geopolitical tensions.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  3 hours ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  3 hours ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  3 hours ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  3 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  3 hours ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  4 hours ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  4 hours ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  4 hours ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  4 hours ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  4 hours ago