തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു
കാക്കനാട്: കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ കാറിന് വഴി നല്‍കിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കളെ മര്‍ദ്ദിച്ച മൂന്നംഗ സംഘം പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിദീഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരുടെ മര്‍ദ്ദനമേറ്റ യുവാക്കളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീണ്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. വാഴക്കാല സ്വദേശികളായ പ്രവീണ്‍, പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശി നിസാം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നിലെ കാറിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും നെറ്റിയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. റോഡില്‍ വീണുകിടന്ന പ്രവീണിന്റെ തലയ്ക്ക് പ്രതികള്‍ ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. പ്രവീണ്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലും, ഷാഫിയും നിസാമും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
അക്രമത്തിന് ശേഷവും പ്രതികള്‍ കുറേസമയം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തന്നെയുണ്ടായിരുന്നിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല. ചുവന്ന കാറിലെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. കാര്‍ ആലപ്പുഴ സ്വദേശിയുടേതാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പെരുമ്പാവൂരുകാരനായ ഗുണ്ടാ നേതാവിന്റെ അനുയായികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു.
Police have arrested the group accused of assaulting several young men in Thrikkakara. One of the victims, who sustained serious injuries in the attack, remains in critical condition and is undergoing treatment. The arrests were made as part of the ongoing investigation, with authorities continuing to examine the circumstances that led to the incident and whether additional suspects were involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."