43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതി ദേവസ്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
ഓഡിറ്റ് വിഭാഗത്തിന് ആവശ്യമായ വിവരങ്ങള്‍ ദേവസ്വം അധികൃതര്‍ കൈമാറിയില്ലെന്നും 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിര്‍പ്പുകളാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്‍കറന്റ് ഓഡിറ്റ് നടത്തണമെന്നാണ് ചട്ടമെന്നിരിക്കെ, ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ പല തടസവാദങ്ങളും ഉന്നയിക്കുകയാണെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചു.
വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി പാത്രങ്ങള്‍, കുങ്കുമം എന്നിവ ഉള്‍പ്പെടുള്ള പലതിന്റെയും കണക്കുകള്‍ കൃത്യമായ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റര്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് വിശദമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സാമ്പത്തിക ഇടപാടുകളില്‍ കര്‍ശനമായ സുതാര്യത ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
The Kerala High Court has strongly criticized the Guruvayur Devaswom after an audit report revealed that mandatory annual inspections have not been conducted for the past 43 years. Expressing serious concern over the prolonged lapse, the court questioned the functioning of the Devaswom administration and stressed the need for greater accountability and transparency in the management of temple affairs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."