HOME
DETAILS

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

  
Web Desk
July 27, 2026 | 8:18 AM

Left home following a family dispute Vadakkekara police continue the search

കൊച്ചി: വടക്കേക്കര പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസറെ രണ്ടു ദിവസമായി കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അന്‍ജിത്തിനെ (41)യാണ് ശനിയാഴ്ച മുതല്‍ കാണാതായത്. കുടുംബവഴക്കിനെ തുടര്‍ന്ന് വീട് വിട്ടതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മുനമ്പം പൊലിസ് അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അന്‍ജിത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാരുമായി ബന്ധപ്പെടുകയോ തിരിച്ചെത്തുകയോ ചെയ്തില്ല. ഇതോടെ ഭാര്യ ഗ്രീഷ്മ മുനമ്പം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

മുമ്പും കുടുംബവഴക്കിനെ തുടര്‍ന്ന് അന്‍ജിത്ത് കുറച്ചുസമയം വീട്ടില്‍ നിന്ന് മാറിനില്‍ക്കാറുണ്ടായിരുന്നുവെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറില്ലായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ ഇത്തവണ ഫോണില്‍ ബന്ധപ്പെടാനാകാതിരുന്നതോടെയാണ് വീട്ടുകാര്‍ ആശങ്കപ്പെട്ടത്.

അന്‍ജിത്ത് ആദ്യം കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അദ്ദേഹം സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്തി പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു. യാത്രയ്ക്കിടെ മറ്റൊരാളുടെ ഫോണ്‍ വാങ്ങി സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ച് താന്‍ സുരക്ഷിതനാണെന്ന് അറിയിച്ചതായും പൊലിസ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെ ബന്ധുക്കളെ വിളിച്ച അന്‍ജിത്ത് തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം വീണ്ടും ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് പുനരാരംഭിച്ചു.

The search for a Civil Police Officer from Vadakkekara Police Station who has been missing for two days has been intensified.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  3 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  3 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  3 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  4 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 hours ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  4 hours ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  4 hours ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  4 hours ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

latest
  •  5 hours ago