'മരുമകള്‍ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
ആലപ്പുഴ: മകന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടിക്ക് കുടുംബത്തിന്റെ പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശം വിവാദത്തില്‍. പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നാണ് വിമര്‍ശനം. ചെങ്ങന്നൂരില്‍ നടന്ന പംപ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഭക്ഷണം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പരമ്പരാഗത അറിവുകളും കലകളും കൈമാറപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില അമ്മമാര്‍ക്ക് പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്ന രുചിക്കൂട്ടുകളുണ്ടാകുമെന്നും അത് മക്കള്‍ക്കോ മകന്റെ ഭാര്യയ്‌ക്കോ പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്ന കാലമാണിത്. മനുഷ്യസമൂഹം കൂട്ടായ്മകളിലൂടെയാണ് മുന്നേറിയത്. അതിനാല്‍ പരമ്പരാഗതമായതെല്ലാം സംരക്ഷിക്കുകയും അടുത്ത തലമുറയിലേക്ക് കൈമാറുകയും വേണം, - മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വീട്ടുജോലികളിലും ഭക്ഷണ സംസ്‌കാരത്തിന്റെ സംരക്ഷണത്തിലും മരുമകള്‍ക്കാണ് പ്രധാന ഉത്തരവാദിത്തമെന്ന ധ്വനി മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കളും സ്ത്രീപക്ഷ അവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി കുടുംബപാരമ്പര്യവും അടുക്കള ചുമതലയും ചാര്‍ത്തുന്ന സമീപനമാണിതെന്നും ഇത് ലിംഗസമത്വത്തിന് വിരുദ്ധമാണെന്നുമാണ് ഇവര്‍ പറയുന്നത്.
''വീട്ടുജോലികള്‍ ആണ്‍, പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മള്‍ പാഠപുസ്തകങ്ങളില്‍ വരുത്തി. എന്നിട്ടും....!'' എന്ന് മുന്‍മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു.
'ചുമ്മാതല്ല, ജന്തര്‍ മന്ദിറിലെ സമരപ്പന്തലിലെ പെണ്‍കുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാപൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു''- എന്നാണ് എഴുത്തുകാരിയായ ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
Kerala Chief Minister Pinarayi Vijayan has sparked controversy following his remarks that daughters-in-law should be taught traditional food practices. The statement drew mixed reactions, with critics arguing that it reinforces gender stereotypes and places the responsibility of preserving culinary traditions primarily on women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."