യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
അബുദബി: ഗാർഹിക തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ 42 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ കർശന നടപടി. 2026-ന്റെ ആദ്യ പകുതിയിൽ 135 നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഈ ഏജൻസികൾക്ക് പിഴ ചുമത്തിയത്.
വീട്ടുജോലിക്കാരെ തിരിച്ചയക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, നിയമപ്രകാരം നിർബന്ധമാക്കിയിട്ടുള്ള റിക്രൂട്ട്‌മെന്റ് ഫീസ് ഉടമകൾക്ക് നിശ്ചിത സമയത്തിനകം തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയതാണ് ഭൂരിഭാഗം (106 എണ്ണം) ലംഘനങ്ങൾക്കും കാരണം. ഗാർഹിക തൊഴിലാളി നിയമമനുസരിച്ച് ഇത്തരം സന്ദർഭങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഫീസ് പൂർണ്ണമായോ ഭാഗികമായോ തിരികെ നൽകാൻ ഏജൻസികൾ ബാധ്യസ്ഥരാണ്.
മറ്റ് നിയന്ത്രണങ്ങളും അംഗീകൃത മാനദണ്ഡങ്ങളും പാലിക്കാത്തതിനാണ് ശേഷിക്കുന്ന 29 കേസുകളിൽ നടപടിയെടുത്തത്. നിലവിൽ 138 ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളാണ് യുഎഇയിൽ പ്രവർത്തിക്കുന്നത്.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരും. അംഗീകൃത ഏജൻസികളിലൂടെ മാത്രം റിക്രൂട്ട്‌മെന്റ് നടപടികൾ നടത്തണമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഏജൻസികളുടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80084 എന്ന കോൾ സെന്റർ നമ്പറിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ പരാതിപ്പെടാമെന്നും അറിയിച്ചു.
The UAE imposed penalties on 42 domestic worker recruitment agencies over six months for violating regulations, reinforcing labour protections, improving service standards, and ensuring compliance across the sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."