HOME
DETAILS

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; ക്ഷമാപണവുമായി മെറ്റ 

  
Web Desk
July 28, 2026 | 6:36 AM

meta-apologises-after-removing-prime-ministers-video

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി  മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. 

എന്നാല്‍ സംഭവത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിരുന്നു. മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കം ചെയ്യാനുണ്ടായ സാഹചര്യവും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരശേഖരണത്തിനായി മെറ്റ, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ആഗോള മേധാവിമാരെ വിവരമന്ത്രാലയം വിളിച്ചുവരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

'ഉള്ളടക്കം തെറ്റായി നീക്കം ചെയ്തു, പിന്നീട് പുനഃസ്ഥാപിച്ചു' മെറ്റ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 

നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നത്. ജുലൈ 23 ന് രാത്രി വൈകിയാണ് പ്രധാനമന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. 

വിദ്യാര്‍ഥികളോട്  പ്രധാനമന്ത്രി മോദി നടത്തിയ സന്ദേശമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. പരീക്ഷാ പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഉള്‍പ്പെടെ കൂടുതല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി വീഡിയോയില്‍ പറയുന്നത്.

 

അതേസമയം, ജന്തര്‍ മന്തറിലെ യുവജന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ട്രോളുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലിസ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടിസ് അയച്ച് ബന്ധപ്പെട്ട ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് നിര്‍മിച്ച ഉള്ളടക്കവും ഡീപ്‌ഫേക്ക് വിഡിയോകളും പ്രചരിപ്പിച്ചതായി ആരോപിച്ച് 450 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഡല്‍ഹി പൊലിസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധങ്ങള്‍ക്കിടെയും അതിനുശേഷവും പ്രധാനമന്ത്രിക്കെതിരേ അസഭ്യവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചുള്ള നിരവധി പോസ്റ്റുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതായാണ് ഡല്‍ഹി പൊലിസ് പറയുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി പൊലിസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗം വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. 

നിയമലംഘനമെന്ന് കണ്ടെത്തുന്ന പോസ്റ്റുകള്‍ കണ്ടെത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നോട്ടിസ് നല്‍കി അവ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനകം നിരവധി പോസ്റ്റുകളും വിഡിയോകളും ഈ നടപടിയുടെ ഭാഗമായി നീക്കിയതായും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

77 വര്‍ഷത്തിന് ശേഷം സൗദിയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം; 2027 ഓഗസ്റ്റ് രണ്ടിന് രാജ്യം ആറു മിനിറ്റ് സമയം പൂര്‍ണമായും ഇരുട്ടില്‍ | Saudi Arabia Total Solar Eclipse

Saudi-arabia
  •  2 hours ago
No Image

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച്ച; അവധിക്ക് അപേക്ഷ നല്‍കി സുഗതന്‍, അയോഗ്യത തടയാന്‍ നീക്കം

Kerala
  •  2 hours ago
No Image

ആവശ്യത്തിന് അരനൂറ്റാണ്ട്; എന്നുവരും മൂവാറ്റുപുഴ ജില്ല ?

Kerala
  •  2 hours ago
No Image

UAE Gold Price: യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷ; ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 4 ദിര്‍ഹം കുറഞ്ഞു; ഇനിയും കുറയാന്‍ സാധ്യത

uae
  •  3 hours ago
No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  4 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  4 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  4 hours ago
No Image

മോഷണക്കുറ്റവും ജയില്‍വാസവും; ഒടുവില്‍ അപമാനഭാരം കഴുകിക്കളഞ്ഞ് കോടതി വിധി- 'രമേശന്‍ കള്ളനല്ല'

Kerala
  •  4 hours ago
No Image

'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

Kerala
  •  4 hours ago
No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  5 hours ago


No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  6 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  6 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  6 hours ago
No Image

ഇറാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ്; യുദ്ധത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അമേരിക്ക പാടുപെടുകയാണെന്ന് തെഹ്‌റാന്‍,നെതന്യാഹുവും വാഷിങ്ടണില്‍ 

International
  •  6 hours ago