UAE Gold Price: യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷ; ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 4 ദിര്‍ഹം കുറഞ്ഞു; ഇനിയും കുറയാന്‍ സാധ്യത
ദുബൈ: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശമിക്കുന്നതിന്റെ സൂചനകളും വെടിനിര്‍ത്തല്‍ പ്രതീക്ഷയും ശക്തമായതോടെ ദുബൈയില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് രാവിലെ ഗ്രാമിന് 4 ദിര്‍ഹമാണ് വില കുറഞ്ഞത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത കുറഞ്ഞതും യുഎസ് പലിശനിരക്ക് സംബന്ധിച്ച ആശങ്കകളും വിലയെ ബാധിച്ചു.
24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 487 ദിര്‍ഹമായി. ഇന്നലെ വിപണി അടയ്ക്കുമ്പോള്‍ ഇത് 491 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 451 ദിര്‍ഹത്തിലും, 21 കാരറ്റ് 432.25 ദിര്‍ഹത്തിലും, 18 കാരറ്റ് 370.50 ദിര്‍ഹത്തിലും, 14 കാരറ്റ് 289 ദിര്‍ഹത്തിലും വ്യാപാരം നടന്നു.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,041 ഡോളറിലെത്തി. 0.82 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയുടെ വിലയും 2.17 ശതമാനം താഴ്ന്ന് ഔണ്‍സിന് 57.13 ഡോളറിലെത്തി.
യുഎസ് ഇറാനെതിരായ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും വെടിനിര്‍ത്തല്‍ പ്രഖ്യാപനവും സ്വര്‍ണത്തിന് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചതായി സെഞ്ചുറി ഫിനാന്‍ഷ്യലിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വലേച്ചയുടെ അഭിപ്രായപ്പെട്ടു. അതേസമയം, പണപ്പെരുപ്പ ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില
| Gold Purity | Today's Retail Price (AED/Gram) |
|---|---|
| 24K Gold | AED 487.00 |
| 22K Gold | AED 451.00 |
| 21K Gold | AED 432.25 |
| 18K Gold | AED 370.50 |
| 14K Gold | AED 289.00 |
ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (സി.എം.ഇ) യോഗത്തിന്റെ തീരുമാനങ്ങള്‍ വിപണി അടുത്തായി നിരീക്ഷിക്കുമെന്നും മധ്യപൂര്‍വ മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഊര്‍ജവില ഉയരുന്നത് പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ഇ ഫെഡ്‌വാച്ച് ഡാറ്റ പ്രകാരം നിലവിലെ പലിശനിരക്ക് തുടരാന്‍ ഏകദേശം 70 ശതമാനം സാധ്യതയുണ്ട്. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ പലിശനിരക്ക് വീണ്ടും ഉയരാന്‍ 88 ശതമാനം സാധ്യതയാണ് വിപണി കണക്കാക്കുന്നതെന്നും അതിനാല്‍ പണപ്പെരുപ്പ ആശങ്കകള്‍ നിലനില്‍ക്കുന്നിടത്തോളം സ്വര്‍ണത്തിന് സമ്മര്‍ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികമായി കഴിഞ്ഞ ഒരു മാസമായി ഔണ്‍സിന് 3,945 മുതല്‍ 4,160 ഡോളര്‍ വരെയുള്ള പരിധിയിലാണ് സ്വര്‍ണവില നീങ്ങുന്നത്.
English Summary:
Gold prices in Dubai dropped by Dh4 per gram on Tuesday as easing geopolitical tensions following a US-Iran ceasefire reduced demand for safe-haven assets. The 24K gold price fell to Dh487 per gram from Dh491, while other gold variants also recorded declines. In the global market, spot gold slipped 0.82% to $4,041 per ounce. Analysts say persistent inflation concerns and expectations of further US interest rate hikes continue to weigh on gold prices despite the temporary easing of Middle East tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."