ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പൊലിസ് റെയ്ഡ്
എടവണ്ണപ്പാറ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ വാഴക്കാട് പൊലിസ് റെയ്ഡ് നടത്തി. ലഹരി ഉപയോഗം വ്യാപകമാവുന്നതായുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം റെയ്ഡ് നടത്തിയത്. നാല്പതോളം റൂമുകള്‍ പരിശോധിച്ചു.
ജോലിക്ക് പോയ കാരണത്താല്‍ മിക്ക റൂമിലും ആളുകള്‍ ഇല്ലെങ്കിലും ഹാന്‍സ് പോലെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. അധിക പേര്‍ക്കും ഐ.ഡി കാര്‍ഡ് ഉണ്ടെങ്കിലും പൊലിസ് വെരിഫിക്കേഷന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പെടെയുള്ള മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലെയുള്ളവ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് പൊലിസ്. അനധികൃത മണല്‍ കടത്ത് ഉള്‍പ്പടെയുള്ള ജോലിക്കായി ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ബില്‍ഡിങ് ഉടമകള്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും സ്റ്റേഷന് പരിധിയില്‍ പെട്ട സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്നും എസ്.ഐ സന്തോഷ് പറഞ്ഞു.
ബംഗ്ലാദേശ് സ്വദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെങ്കില്‍ കണ്ടെത്തുകയെന്നതും റെയ്ഡിന്റെ ലക്ഷ്യമായിരുന്നു. എസ്.ഡി.പി.ഒ അജിത്ത്, പൊലിസുകാരായ സമദ്, രാകേഷ്, ശുഹൈബ്,ശ്രീജിത്ത്, നാര്‍ക്കോട്ടിക്ക് സെല്‍ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."