'വിശപ്പുരഹിത ഗ്രാമം' പദ്ധതിക്ക് തുടക്കം
കുന്ദമംഗലം: കാരന്തൂര്‍ 'വിശപ്പ് രഹിത ഗ്രാമ'മാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കാരന്തൂര്‍ സര്‍വിസ് സഹകരണ ബാങ്കാണ് പ്രവര്‍ത്തന പരിധിയിലുള്ള ഗ്രാമം വിശപ്പ് രഹിതമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ഭക്ഷണം ആവശ്യമുള്ള നിരാലംബരായവര്‍ക്ക് കൂപ്പണ്‍ നല്‍കി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം നല്‍കാനാണ് പദ്ധതി.
പ്രവൃത്തി സമയങ്ങളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ബാങ്കില്‍ നിന്ന് കൂപ്പണ്‍ വിതരണം ചെയ്യും. പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ കാരന്തൂര്‍ എസ്.ജി.എം.എ.എല്‍.പി സ്‌കൂളില്‍ ഇന്നലെ നടന്ന ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനമായി. കൂടാതെ ബാങ്കിന്‍രെ കീഴില്‍ ഉടന്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കാനും അംഗങ്ങള്‍ക്ക് ഡിവിഡന്റ് നല്‍കാനും തീരുമാനിച്ചു.
ബാങ്ക് പ്രസിഡന്റ് മോഹനന്‍ പുല്‍പ്പറമ്പില്‍ അധ്യക്ഷനായി. സെക്രട്ടറി ദിനേശ്കുമാര്‍ മാമ്പ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവദാസന്‍ തട്ടാരക്കല്‍, സോമന്‍ തട്ടാരക്കല്‍, പള്ളിക്കല്‍ കൃഷ്ണന്‍ മാസ്റ്റര്‍, വിജയന്‍ കാരന്തൂര്‍, വത്സലന്‍ തച്ചോറക്കല്‍ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് വി. മുരളീധരന്‍ സ്വാഗതവും ഡയറക്ടര്‍ സിദ്ധാര്‍ഥന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."