ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ഥിയുടെ മരണം: അന്വേഷണം ഊര്‍ജിതമാക്കി
കയ്പമംഗലം: ദുരൂഹ സാഹചര്യത്തില്‍ കയ്പമംഗലത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കയ്പമംഗലം പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറ് പൂതങ്ങോട്ട് വേലുവിന്റെ മകന്‍ ബിപിന്‍ദാസ്(18) ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണി കഴിഞ്ഞാണ് സംഭവം. വൈകീട്ട് ആറോടെ സമീപത്തെ പറമ്പില്‍ കൂട്ടുകാരോടൊപ്പം മദ്യവും, ഗുളികകളും കഴിച്ച വിപിന്‍ വീട്ടിലെത്തി തളര്‍ന്നു കിടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ബിപിന്‍ദാസിന്റെ കൂടെ കൂട്ടുകാരായ കൈപ്പോത്ത് ലാലുവിന്റെ മകന്‍ അക്ഷയ്, ചിരട്ടപ്പുരക്കല്‍ പ്രേമന്റെ മകന്‍ ഹരിലാല്‍, തെക്കന്‍പറമ്പില്‍ അനിലിന്റെ മകന്‍ അക്ഷയ് എന്നിവരെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇവര്‍ കഴിച്ചതെന്ന് കരുതുന്ന ഗുളികളുടെ പാക്കറ്റ് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഗുളിക നല്‍കിയ വിദ്യാര്‍ഥിയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."