തുളസിദാസന്‍പിള്ള വധക്കേസ്; വിചാരണ ഇന്ന് തുടങ്ങും
കോട്ടയം: തുളസീദാസന്‍പിള്ള കൊലക്കേസിലെ വിചാരണയ്ക്ക് ഇന്നു തുടക്കം. ഭാര്യയുടെ അവിഹിത ബന്ധങ്ങളെ എതിര്‍ത്തതിലുള്ള വിരോധംമൂലം ബിസിനസുകാരനായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചാഞ്ഞോടി ഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ തുളസിദാസന്‍ പിള്ളയെ ഭാര്യ ലീലാമണി നിയോഗിച്ച ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്.
കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി പി രാഗിണി മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്. 2006 ഫെബ്രുവരി നാലിന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ലീലാമണി ആദ്യം ഭര്‍ത്താവ് തുളസിദാസന്‍ പിള്ളയെ കൊലപ്പെടുത്താന്‍ ചങ്ങനാശ്ശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ സമീപിച്ച് പണം വാഗ്ദാനം ചെയ്തു.
തുടര്‍ന്ന് തുളസിദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിന് രാത്രി 8.30 മണിയോടെ ചങ്ങനാശേരി-മല്ലപ്പള്ളി റോഡിലൂടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസിദാന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചങ്ങനാശേരി എസ്.ഐ ആയിരുന്ന കെ ഉല്ലാസ് അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി ബിജോയ് നടത്തിയ സമഗ്ര അന്വേഷണത്തിന്റെ ഫലമായാണ് മൃഗീയമായ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്.
കൃത്യത്തില്‍ പങ്കാളികളായിരുന്ന കറുകച്ചാല്‍, നെടുംകുന്നം ചഴനയില്‍ വീട്ടില്‍ ബൈജുവിനേയും ചങ്ങനാശേരി മാടപ്പള്ളി പുതുപ്പറമ്പില്‍ അംജാസിനെയും മാപ്പുസാക്ഷികളാക്കി കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റായിരുന്ന പി.എന്‍ സീത മുമ്പാകെ ഹാജരാക്കി ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പ് പ്രകാരം മൊഴി കൊടുപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചു.
കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റായിരുന്ന പി.എന്‍ സീതയും ഈ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയാണ്. യഥാര്‍ഥത്തില്‍ കൊല നടത്തുന്നതിന് മൂന്ന് ദിവസം മുന്‍പ് 2006 ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് ക്വട്ടേഷന്‍ സംഘം സൈനഡ് നിറച്ച സിറിഞ്ചുമായി പാതിരാത്രി തുളസി ദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ വീട്ടിലെത്തി.ഈ സമയം അടുക്കള വാതില്‍ കുറ്റിയിടാതെ കിടന്നതിനെ ചൊല്ലി തുളസി ദാസന്‍പിള്ളയും ഭാര്യയും തമ്മില്‍ തര്‍ക്കം നടന്നുകൊïിരിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തെ കï് പട്ടി കുരച്ചതോടെ അയല്‍വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടു.ഇക്കാരണത്താല്‍ കൃത്യം നടത്താതെ ക്വട്ടേഷന്‍ സംഘം പിന്‍വാങ്ങുകയായിരുന്നു.
തുളസീദാന്‍പിള്ളയെ കൊല്ലാന്‍ മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിച്ചതിന്‍ പ്രകാരം അന്നേ ദിവസം അടുക്കള വാതിലിന്റെ കൊളുത്ത് തുളസിദാസന്‍ പിള്ളയുടെ ഭാര്യയായ എട്ടാം പ്രതി ലീലാമണി ഇട്ടിരുന്നില്ല. അന്നേ ദിവസം കൃത്യം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് സാധാരണ വാഹനാപകടമാക്കി മാറ്റി പോലിസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ക്വട്ടേഷന്‍ സംഘം തീരുമാനിച്ചത്. കേസില്‍ മരണപ്പെട്ട തുളസി ദാസന്‍പിള്ളയുടെ ഭാര്യ ഉള്‍പ്പെടെ എട്ട് പ്രതികളാണ് ഉള്ളത്.
ചങ്ങനാശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ മൊബൈല്‍ ഷാജി എന്ന ഷാജുദ്ദീന്‍, ഇടുക്കി പീരുമേട് കരടിക്കുഴി ഭാഗത്ത് പുത്തന്‍ വീട്ടില്‍ ഷെമീര്‍, ഇടുക്കി പീരുമേട് കരടിക്കുഴി ഭാഗത്ത് ആന്താംപറമ്പില്‍ വീട്ടില്‍ നാസര്‍, ചങ്ങനാശേരി മന്ദിരം വെള്ളൂക്കുന്ന് പിആര്‍ഡിഎസിന് സമീപം തെക്കനാല്‍ നിരപ്പേല്‍ വീട്ടില്‍ പ്രസാദ്, ചങ്ങനാശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ നജീബ്, ചങ്ങനാശേരി പായിപ്പാട് നാലുകോടി ഭാഗത്ത് അമ്പിത്താഴേ വീട്ടില്‍ സത്യ പി, ചങ്ങനാശേരി പുതുപ്പറമ്പില്‍ വീട്ടില്‍ സിനോജ്, ചങ്ങനാശേരി തൃക്കൊടിത്താനം ചാഞ്ഞോടിഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണി എന്നിവരാണ് കേസിലെ പ്രതികള്‍.
66 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കൂടാതെ 35 പ്രമാണങ്ങളും നാല് തൊïിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുï്. പ്രോസിക്യൂഷനുവേïി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഗോപാലകൃഷ്ണനും, പ്രതികള്‍ക്കുവേïി അഭിഭാഷകരായ ബോബന്‍ ടി തെക്കേല്‍, സി .എസ് അജയന്‍, ഗോപാലകൃഷ്ണകുറുപ്പ്, സോജന്‍ പവിയാനോസ് എന്നിവരും കോടതിയില്‍ ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."