ഐഫോണൊക്കെ എന്ത്!... കൊടുങ്കാറ്റിന്റെ വേഗവുമായി ലീകോ എത്തുന്നു
ലോകത്തില്‍ ഇന്നു വരെയിറങ്ങിയതിലേറ്റവും വേഗതയേറിയ ഫോണുമായി ചൈനീസ് കമ്പനിയായ ലീകോ എത്തുന്നു.
ഹൈ ഏന്‍ഡ് ഫോണുകള്‍ ചെറിയ വിലയ്ക്ക് പുറത്തിറക്കി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കമ്പനിയാണ് ലീകോ. അവരുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണായ LeEco Le Pro 3 സെപ്റ്റംബര്‍ 21 നാണ് അവതരിപ്പിക്കപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള രണ്ടു ഫോണുകളാണ് കമ്പനി അവതരിപ്പിക്കുക.
ഒന്ന് 8 GB റാമും, 256 GB സംഭരണശേഷിയുമുള്ളതും, മറ്റേതു 6 GB റാമും, 64 GB സംഭരണശേഷിയുമുള്ളതുമായിരിക്കും.
QHD ഡിസ്‌പ്ലേയോടു കൂടിയ 5.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഒന്നാമത്തെ മോഡലില്‍ ഉണ്ടായിരിക്കുക. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗന്‍ 821 ശക്തി പകരുന്ന ക്വാഡ്‌കോര്‍ പ്രൊസസ്സറും, അഡ്രിനോ 530 ജിപിയുവും ആണ് ഇതിലുണ്ടായിരിക്കുക.
കൂടാതെ രണ്ടു 13MP റിയര്‍ ക്യാമറയും, ഒരു 16MP സെല്‍ഫി ക്യാമറയും ഫോണിലുണ്ടാകും. 5000mAh ആയിരിക്കും ബാറ്ററി ശേഷി.
രണ്ടാമത്തെ മോഡലില്‍ FHD ഡിസ്‌പ്ലേയോടു കൂടിയ 5.5 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. സ്‌നാപ്ഡ്രാഗന്‍ 821 ശക്തി പകരുന്ന ക്വാഡ്‌കോര്‍ പ്രൊസസ്സറും, അഡ്രിനോ 530 ജിപിയുവും ആണ് ഫോണിലുണ്ടായിരിക്കുക.16MP ആയിരിക്കും റിയര്‍ ക്യാമറ. സെല്‍ഫിക്കായി ഒരു 8MP ക്യാമറയും ഫോണിലുണ്ടാകും.4070mAh ആയിരിക്കും ബാറ്ററി ശേഷി.
മെറ്റല്‍ ബോഡിയോടു കൂടിയ രണ്ടു ഫോണിലും മാഷ്‌മെല്ലോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. രണ്ടിന്റെയും വില ഔദ്യോഗികമായി അറിവായിട്ടില്ലെങ്കിലും ഒന്നാമത്തെ മോഡലിനു 39999 രൂപയും രണ്ടാമത്തേതിന് 29999 രൂപയുമായിരിക്കും ഇന്ത്യയിലെ ഏകദേശ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."