ഐസ്പ്ലാന്റില്‍നിന്നും അമോണിയം വാതകം ചോര്‍ന്നു; നാലുതൊഴിലാളികള്‍ക്ക് ബോധക്ഷയം
കൊല്ലം: ശക്തികുളങ്ങരയിലെ ഐസ്പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നു. ബോധക്ഷയം സംഭവിച്ച നാലുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കപ്പിത്താന്‍സ് നഗറിലെ ഐസ്പ്ലാന്റില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാതകം ശ്വസിച്ച നാലുതൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ഭാഗ്യലക്ഷ്മി,ഭൂമിക എന്നിവരെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിന് സമീപം നിന്ന ആറു ജീവനക്കാരില്‍ നാലുപേര്‍ക്കാണ് ബോധക്ഷയമുണ്ടായത്. ഇവര്‍ എക്‌സ്‌പോര്‍ട്ടിങ് മേഖലയിലെ തൊഴിലാളികളാണ്. സംഭവത്തെ തുടര്‍ന്ന് പ്ലാന്റിന്
സമീപത്തുകൂടിയുള്ള ഗതാഗതത്തിന് താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും സമീപവാസികളെ ഒഴിപ്പിക്കുകയും ചെയ്തു.
പൊലിസും അഗ്‌നിശമന സേനയുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജനവാസ കേന്ദ്രത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ജില്ലാ കലക്ടര്‍ ടി. മിത്ര സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."