HOME
DETAILS

ജാട്ട് കലാപം; ഇരുപതംഗ മലയാളി സംഘം ഹരിയാനയില്‍ കുടുങ്ങി

  
backup
February 22, 2016 | 1:32 PM

%e0%b4%9c%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b4%82%e0%b4%97-%e0%b4%ae%e0%b4%b2%e0%b4%af
കൊച്ചി: ജാട്ട് കലാപത്തെ തുടര്‍ന്ന് ഹരിയാനയില്‍ 20പേരടങ്ങുന്ന മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പെരിയാര്‍ അംഗങ്ങളാണ് നാട്ടിലെത്താനാവാതെ കഴിയുന്നത്. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സല്യൂട്ട് സോള്‍ജിയേഴ്‌സ് എന്ന പരിപാടിയുടെ ഭാഗമായി വാഗാതിര്‍ത്തിയില്‍ പോയി തിരിച്ചുവരവെ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഹരിയാനയിലെ പാനിപ്പത്തില്‍ സംഘമെത്തിയത്. എറണാകുളം സ്വദേശികളായ റാഫേല്‍ വടക്കല്ലൂര്‍, നരേന്ദ്ര കുമാര്‍, ടി.എം അഷറഫ് , മുഹമ്മദ് റാഫി, വിനോദ് പട്ടേല്‍, സി.എന്‍ പ്രകാശ്, ശശിധരന്‍, തോമസ് വടക്കല്ലൂര്‍, അഡ്വ. ഗണേഷ്‌കുമാര്‍, ബെന്നി ഫ്രാന്‍സിസ്, ജോജോ ജേക്കബ്, പ്രദീപ്കുമാര്‍, പ്രശാന്ത്, ശ്രീജിത്ത്, അഡ്വ. മനോജ്, നന്ദകുമാര്‍, വിവേക്, സുനില്‍ മാത്യു, സുനോജ് കുമാര്‍, രാജശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ 17ന് വാഗാതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ആര്യസമാജത്തിന്റെ ക്യാംപിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരെ കൂടാതെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 600 ഓളം പേരും ക്യാംപിലുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ് ക്യാംപുള്ളതെങ്കിലും അപകടമുണ്ടായാല്‍ സംരക്ഷിക്കാന്‍വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. വെള്ളവും ഭക്ഷണവുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്യാംപില്‍ ലഭ്യമാണെന്നാണ് സംഘത്തിലുള്ളവര്‍ നല്‍കിയ വിവരം. കുടുങ്ങിക്കിടക്കുന്നവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, എപ്പോള്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അറിയില്ലെന്ന് സംഘത്തിലുള്ള അഡ്വ. മനോജ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago