പൊലിസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച: ആര്യാടന്‍
വണ്ടൂര്‍: പൊലിസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ലത്തീഫിന്റെ വീടു മുന്‍മന്ത്രിആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. പള്ളിക്കുന്നു പൊട്ടക്കുന്നിലെ വീട്ടിലെത്തിയ അദ്ദേഹം ഭാര്യ സഫിയ, മകന്‍ ഫായിസ്, സഹോദരന്‍ അബ്ദുള്‍ ഹക്കീം എന്നിവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയാണുണ്ടായിട്ടുള്ളതെന്നും കുടുംബം ഉന്നയിക്കുന്ന സംശയങ്ങള്‍ ഗുരുതരമാണെന്നും സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സംഭവം നടന്ന് ആഴ്ച പിന്നിട്ടിട്ടും നഷ്ട പരിഹാരം നല്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടു പ്രതിഷേധാര്‍ഹമാണെന്നും മതിയായ നഷ്ടപരിഹാരവും സംഭവത്തില്‍ സമഗ്രാന്വേഷണവും ആവശ്യപ്പെട്ടു ശക്തമായ സമരങ്ങള്‍ക്കു കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം വി.സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍, മണ്ഡലം പ്രസിഡന്റ് സി.മുത്തു എന്നിവരും ആര്യാടനോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."