HOME
DETAILS
MAL
ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
backup
September 20 2016 | 07:09 AM
കുറ്റ്യാടി: കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതോടെ ആശുപത്രി പരിസരം ജനനിബിഡമായി. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് ആശുപത്രിയില്‍ എത്തിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ ജനാവലി എത്തിയത് ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ആശുപത്രിയില്‍ എത്തിയിരുന്നു.
ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആശുപത്രിയിലും സംഭവസ്ഥലത്തും മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനവും സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."