HOME
DETAILS
MAL
നവീകരിച്ച പുതിയ ബസ് സ്റ്റാന്‍ഡ് ഒക്ടോബര്‍ ഒന്നിനു തുറന്നേക്കും
backup
September 20 2016 | 07:09 AM
കാസര്‍കോട്: 45 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒക്ടോബര്‍ ഒന്നിനു തുറന്നുകൊടുത്തേക്കും. ഒക്ടോബര്‍ ഒന്നിനു തുറന്നുകൊടുക്കുന്ന രീതിയില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു കരാറുകാര്‍ക്കു നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഈ രീതിയില്‍ പണികള്‍ മുന്നോട്ടുപോയാല്‍ ഒക്ടോബര്‍ ഒന്നിനു തന്നെ ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."